‘ചിലര്‍ ചെക്ക് തരുന്നത് ‘പാഷാണം ഷാജി’ എന്ന പേരില്‍, ഒരുപാട് വലഞ്ഞിട്ടുണ്ടെന്ന് സാജു നവോദയ

February 2, 2022
107
Views

കോമഡി കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സാജു നവോദയ. കോമഡി സ്‌കിറ്റില്‍ പാഷാണം ഷാജി എന്ന പേരില്‍ എത്തിയതോടെയാണ് നടന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതിന് ശേഷം സംഭവിച്ച രസകരമായ കാര്യങ്ങളാണ് സാജു ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.
‘പാഷാണം ഷാജി ഉള്ളത് കൊണ്ടാണ് വീട്ടില്‍ അരി മേടിക്കുന്നത്. അതുകൊണ്ട് ആ പേര് വിളിക്കുന്നതില്‍ വിഷമമോ, ആ പേര് കൊണ്ടുനടക്കുന്നത് ബാധ്യതയായോ തോന്നിയിട്ടില്ല. എന്റെ കുടുംബത്തിലെ പുതുതലമുറക്കാര്‍ക്ക് എന്റെ യഥാര്‍ത്ഥ പേര് അറിയില്ല.ചിലപ്പോള്‍ പരിപാടികള്‍ക്ക് പോയി വരുമ്പോള്‍ പാഷാണം ഷാജി എന്ന പേരില്‍ ചിലര്‍ ചെക്ക് തരുമ്പോള്‍ വലഞ്ഞിട്ടുണ്ട്. കാരണം ആ പേരില്‍ എനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ല’ എന്നാണ് സാജു ചിരിയോടെ പറയുന്നത്.

Article Categories:
Entertainments · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *