ഹെല്‍മറ്റില്ലാത്ത യാത്ര 500 രൂപ, ലൈസന്‍സില്ലാതെയുള്ള യാത്ര 5000 ; എഐ കാമറ പിഴ തിങ്കള്‍മുതല്‍

June 4, 2023
33
Views

സംസ്ഥാനത്ത് എഐ (നിര്‍മിത ബുദ്ധി) കാമറ സംവിധാനം വഴി റിപ്പോര്‍ട്ട് ചെയ്യുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് തിങ്കള്‍മുതല്‍ പിഴയീടാക്കും.

തിരുവനന്തപുരം

സംസ്ഥാനത്ത് എഐ (നിര്‍മിത ബുദ്ധി) കാമറ സംവിധാനം വഴി റിപ്പോര്‍ട്ട് ചെയ്യുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് തിങ്കള്‍മുതല്‍ പിഴയീടാക്കും.

ഇതിനുള്ള നടപടികള്‍ ശനിയാഴ്ചയോടെ വകുപ്പ് പൂര്‍ത്തീകരിച്ചു. കാമറയുടെ പ്രവര്‍ത്തനം പരിശോധിക്കുന്ന സാങ്കേതിക സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കി.

റോഡിലെ നിയമലംഘനം കണ്ടെത്താൻ 675 എഐ കാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താൻ 25 കാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ 18 കാമറയുമാണ് ഏപ്രിലില്‍ സ്ഥാപിച്ചത്. ഒരുമാസത്തിലധികം നീണ്ട ഇളവാണ് തിങ്കളാഴ്ചയോടെ നിര്‍ത്തുന്നത്. 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ രണ്ടുപേര്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നതിന് തല്‍ക്കാലം പിഴയീടാക്കില്ല.

● ഹെല്‍മറ്റില്ലാത്ത യാത്ര–- – 500 രൂപ (രണ്ടാംതവണ- 1000)
● ലൈസൻസില്ലാതെയുള്ള യാത്ര–- -5000
● ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം–- – 2000
● അമിതവേഗം –-2000
● മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ ആറുമാസം തടവ് അല്ലെങ്കില്‍ 10,000 രൂപ രണ്ടാംതവണ- രണ്ടു വര്‍ഷം തടവ് അല്ലെങ്കില്‍ 15,000 രൂപ
● ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാല്‍ മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000 രൂപ. രണ്ടാംതവണ മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ
● ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ -1000
● സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ -500 (ആവര്‍ത്തിച്ചാല്‍ -1000)

Article Categories:
Kerala

Leave a Reply

Your email address will not be published. Required fields are marked *