വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് തീയിട്ട് അജ്ഞാത സംഘം

February 14, 2024
16
Views

ചാലക്കുടി വെള്ളിക്കുളങ്ങരയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് തീയിട്ട് അജ്ഞാതർ.

തൃശൂർ: ചാലക്കുടി വെള്ളിക്കുളങ്ങരയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് തീയിട്ട് അജ്ഞാതർ. എച്ച്‌എംഎല്‍ പ്ലാന്റേഷൻ പരിശോധനയ്‌ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കാണ് തീയിട്ടത്.

അജ്ഞാത സംഘത്തിനെ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

സംഭവത്തിന് പിന്നാലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. എച്ച്‌എംഎല്‍ പ്ലാന്റേഷൻ പരിസരത്ത് പരിശോധനയ്‌ക്കെത്തിയതായിരുന്നു മൂന്ന് ഉദ്യോഗസ്ഥർ. ആദ്യം സ്വമേധയാ തീപിടിച്ചതാണെന്ന് കരുതിയെങ്കിലും അസ്വാഭാവികത തോന്നിയതോടെ പരിശോധിക്കുകയായിരുന്നു. ബൈക്കുകളാണ് കത്തിനശിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *