തൃശൂരില്‍ സുരേഷ് ഗോപി തന്നെ മത്സരിക്കും; കേരളത്തിലെ 12 ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

March 3, 2024
32
Views

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 20 മണ്ഡലങ്ങളില്‍ 12 എണ്ണത്തിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

ബി.ജെ.പി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

തൃശൂരില്‍ സുരേഷ് ഗോപിയെ തന്നെയാണ് മത്സരിക്കുന്നത്. വയനാട്, ആലത്തൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, മാവേലിക്കര, കൊല്ലം എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യഘട്ട ബി.ജെ.പി സ്ഥാനാർഥികളെയാണ്‌ ഇന്ന്‌ പ്രഖ്യാപിച്ചത്. 17 സംസ്ഥാനങ്ങള്‍, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി 195 സ്ഥാനാർഥികളെയാണ് തീരുമാനിച്ചത്.

കേരളത്തിലെ ബിജെപി സ്ഥാനാർഥികള്‍

കാസർകോട് : എംഎല്‍ അശ്വനി
കണ്ണൂർ : സി. രഘുനാഥ്
വടകര: പ്രഫുല്ല കൃഷ്ണ
കോഴിക്കോട് :എംടി രമേശ്
മലപ്പുറം : ഡോ. അബ്ദുസ്സലാം
പൊന്നാനി: നിവേദിത സുബ്രഹ്മണ്യം
പാലക്കാട്: സി കൃഷ്ണകുമാർ
തൃശൂർ: സുരേഷ് ഗോപി
ആലപ്പുഴ : ശോഭാ സുരേന്ദ്രൻ
പത്തനംതിട്ട: അനില്‍ ആൻറണി
ആറ്റിങ്ങല്‍: വി മുരളീധരൻ
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ.

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍നിന്ന് വീണ്ടും ജനവിധി തേടും. പട്ടികയില്‍ രണ്ട് മുൻ മുഖ്യമന്ത്രിമാരുമുണ്ട്. 50 വയസ്സിന് താഴെയുള്ള 47 പേരും 28 സ്ത്രീകളുമുണ്ട് പട്ടികയില്‍. എസ്.സി 27, എസ്.ടി 18, പിന്നോക്ക വിഭാഗം 57 എന്നിങ്ങനെയാണ് പട്ടികയില്‍ ഇടംപിടിച്ചവർ. ഉത്തർപ്രദേശ് 51, പശ്ചിമ ബംഗാള്‍ 20, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാൻ 15, കേരളം 12, തെലങ്കാന 9, അസം 11, ജാർഖണ്ഡ് 11, ഛത്തീസ്ഗഢ് 11, ഡല്‍ഹി 5, ജമ്മു കശ്മീർ 2, ഉത്തരാഖണ്ഡ് 3, അരുണാചല്‍ പ്രദേശ് 2, ഗോവ 1, ത്രിപുര 1, ആൻഡമാൻ നിക്കോബാർ 1, ദമാൻ ദിയു 1 എന്നിങ്ങനെയാണ് പ്രഖ്യാപിച്ചത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *