ദില്ലി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജരിവാളിന് സമന്‍സ് അയക്കാന്‍ ഇഡി

January 5, 2024
4
Views

ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സമന്‍സ് അയക്കാന്‍ ഇഡി

ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സമന്‍സ് അയക്കാന്‍ ഇഡി. നാലാമത്തെ സമന്‍സ് ഇന്ന് ഇഡി കെജരിവാളിന് നല്‍കിയേക്കും.

അതേസമയം ഇഡി നിയമപരമായി സമന്‍സ് നല്‍കിയാല്‍ കെജരിവാള്‍ ഹാജരാകുമെന്നാണ് എഎപി നിലപാട്.

ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് സാക്ഷിയെയാണോ പ്രതിയെയാണോ എന്ന് നോട്ടീസില്‍ വ്യക്തമാക്കണമെന്നും എ എ പി ആവശ്യപ്പെട്ടു. കെജരിവാളിന് ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്‍പ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി എന്ന് എഎപി മന്ത്രി സൌരഭ് ഭരത്വാജ് ആരോപിച്ചു. ഇഡിയുടെ ഭാഗത്ത് നിന്ന അപ്രതീക്ഷിത നീക്കമുണ്ടായാല്‍ പ്രതിഷേധത്തിന് തയ്യാറായിരിക്കാനാണ് പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *