വ്യാജ മരണവാര്‍ത്ത: പൂനം പാണ്ഡേയ്‌ക്കെതിരെ എഫ്‌ഐആര്‍ ഇടണമെന്ന് സിനിമാ സംഘടന

February 5, 2024
16
Views

നടിയും മോഡലുമായ പൂനം പാണ്ഡേ സ്വന്തം മരണ വാർത്ത വ്യാജമായി പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യവുമായി ഓള്‍ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ).

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ സ്വന്തം മരണ വാർത്ത വ്യാജമായി പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യവുമായി ഓള്‍ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ).

നടി കാണിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും നടിക്കും മാനേജർക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും എഐസിഡബ്ല്യുഎ ആവശ്യം ഉന്നയിച്ചു. ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടുകള്‍ സിനിമാ വ്യവസായത്തിന് ചേരുന്നതല്ലെന്നും സംഘടന അറിയിച്ചു.

നേരത്തെ മഹാരാഷ്‌ട്ര നിയമസഭാംഗം സത്യജീത് താംബെ നടിക്കെതിരെ മുംബൈ പൊലീസില്‍ പരാതി കൊടുത്തിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് നടി ഇത് ചെയ്യുന്നതെന്നും ഇത്തരം പ്രവർത്തികള്‍ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി നടിക്കെതിരെ നടപടിയെടുക്കണമെന്നും താംബെ ആവശ്യപ്പെട്ടു. ഒരു ഇൻഫ്ലുവൻസറുടെ/മോഡലിന്റെ മരണ വാർത്ത സെർവിക്കല്‍ ക്യാൻസറിനെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കാനുള്ള വഴിയല്ല. ഈ പ്രവർത്തിയിലൂടെ സെർവിക്കല്‍ ക്യാൻസറിന്റെ ഗുരുതരമായ സ്വഭാവത്തേക്കാള്‍ ഇൻഫ്ലുവൻസറിലേക്ക് ശ്രദ്ധ തിരിച്ചുവിടും. പൂനം പാണ്ഡേ ക്യാൻസറിനെ അതിജീവിച്ചവരെ പ്രാങ്ക് ചെയ്യുകയുണ്ടായതെന്നും കാണിച്ചാണ് താംബെ പരാതി നല്‍കിയത്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *