പനഗരിയ വീണ്ടും; ധനകമീഷൻ ചെയര്‍മാൻ

January 1, 2024
44
Views

വിവാദ നോട്ടുനിരോധനത്തിനു പിന്നാലെ മോദി സര്‍ക്കാറിന്‍റെ ഉപദേശക റോള്‍ മതിയാക്കി കൊളംബിയ സര്‍വകലാശാല

ന്യൂഡല്‍ഹി: വിവാദ നോട്ടുനിരോധനത്തിനു പിന്നാലെ മോദി സര്‍ക്കാറിന്‍റെ ഉപദേശക റോള്‍ മതിയാക്കി കൊളംബിയ സര്‍വകലാശാല അധ്യാപന ജോലിയിലേക്ക് മടങ്ങിയ അരവിന്ദ് പനഗരിയയെ അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷം 16ാം ധന കമീഷൻ ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.

നിതി ആയോഗ് മുൻ ഉപാധ്യക്ഷനായ അരവിന്ദ് പനഗരിയ 2017ലാണ് കൊളംബിയ സര്‍വകലാശാലയിലേക്ക് മടങ്ങിയത്. ലീവ് നീട്ടിക്കിട്ടുന്നില്ല എന്ന വിശദീകരണത്തോടെയായിരുന്നു ഇത്.

എന്നാല്‍ ആസൂത്രണ വിഷയങ്ങളിലെ ഉപദേശമൊന്നും കാര്യമാക്കാതെ മോദിസര്‍ക്കാര്‍ ഒതുക്കിയ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ന്യൂയോര്‍ക്കിലേക്കുള്ള മടക്കം.

കൊളംബിയ സര്‍വകലാശാലയില്‍നിന്നാണ് പനഗരിയ വീണ്ടും എത്തുന്നത്. ധനമന്ത്രാലയത്തിലെ ഋത്വിക് രഞ്ജനം പാണ്ഡെ പുതിയ ധനകമീഷന്‍റെ ജോയന്‍റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കും. കമീഷനിലെ മറ്റ് അംഗങ്ങളെ വൈകാതെ പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറഞ്ഞു.

കേന്ദ്രവും സംസ്ഥാനങ്ങളുമായി 2026-27 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് നികുതി പങ്കിടുന്നതിന്‍റെ അനുപാതം അടക്കമുള്ള റിപ്പോര്‍ട്ട് ധനകമീഷൻ 2025 ഒക്ടോബര്‍ 31നു മുമ്ബായി രാഷ്ട്രപതിക്ക് കൈമാറണം. പ്രകൃതിദുരന്തം നേരിടുന്നതിന്‍റെ ധനവിനിയോഗ രീതികളെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *