ചന്ദ്രയാന്‍-3 ചരിത്രം കുറിച്ച് കൊണ്ട് ഇന്ന് വൈകീട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പ്രയാണത്തിലാണ്.
ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ചരിത്രം കുറിച്ച് കൊണ്ട് ഇന്ന് വൈകീട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പ്രയാണത്തിലാണ്.
എന്നാല്‍ പറയുന്നത് പോലെ ഒട്ടും എളുപ്പമല്ലാത്ത ഒരു പ്രക്രിയയാണ് ചന്ദ്രയാനെ കാത്തിരിക്കുന്നത്. ഇത് വിജയകരമായാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. മുന്‍ ഇസ്രോ അധ്യക്ഷനായിരുന്ന കെ ശിവന് പറയുന്നത് സോഫ്റ്റ് ലാന്‍ഡിംഗ് തൊട്ടുമുമ്ബുള്ള 15 മിനുട്ട് അതീവ നിര്‍ണായകമെന്നാണ്.
ഭീതിയുടെ 15 നിമിഷങ്ങള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇസ്രോയിലെ ശാസ്ത്രജ്ഞരെ സംബന്ധിച്ച് ഭയപ്പെടുത്തുന്ന നിമിഷങ്ങളാണ് ഇതെന്ന് അദ്ദേഹം പറയുന്നു. ദൗത്യം വിജയിക്കണമെങ്കില്‍ ഈ 15 നിമിഷത്തെ അതിജീവിക്കണമെന്നും അദ്ദേഹം പറയുന്നു. ചലനവേഗത്തെ മറികടക്കാന്‍ പ്രൊപ്പല്‍ഷന്‍ സംവിധാനത്തെയാണ് ഇവിടെ ഉപയോഗിക്കുക. തുടര്‍ന്ന് സുരക്ഷിതമായി ഇതിനെ സോഫ്റ്റ് ചെയ്യിക്കുക. പുറത്തേക്ക് അനുഭവപ്പെടുന്ന ശക്തിയും, ഗുരുത്വാകര്‍ഷണവും തമ്മിലുള്ള ഒരു ബാലന്‍സ് കൃത്യമായി വന്നാല്‍ മാത്രമേ ഇത് വിജയകരമാകൂ എന്നും ശിവന് പറഞ്ഞു.
ഇത് വിവിധ ഘട്ടങ്ങളിലായിട്ടാണ് നടക്കുക. ഇസ്രൊ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടവും ഉണ്ടാവും. 60 മീറ്ററില്‍ നിന്ന് 10 മീറ്റര്‍ ഉയരത്തിലേക്കാണ് ചന്ദ്രയാനെ ഇറക്കി കൊണ്ടുവരേണ്ടത്. ഈ സമയത്ത് പേടകം താഴേക്ക് ഇറങ്ങുന്നതിന്റെ വേഗവും പരിശോധിക്കും. വേഗത വര്‍ധിച്ചാലാണ് പേടകം തകര്‍ന്ന് പോവുക. ചലനവേഗം കുറയ്ക്കുമ്ബോള്‍ ലാന്‍ഡര്‍ ചെറുതായി ഒന്ന് തിരിയും. പിന്നീട് ലാന്‍ഡ് ചെയ്യുന്ന സ്ഥലം തീരുമാനിക്കും. ഇറങ്ങാനുള്ള സ്ഥലം പ്രശ്നങ്ങളില്ലാത്തതാണെന്ന് സ്ഥിരീകരിക്കണം.
അതിലൂടെ ലാന്‍ഡിംഗിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സാധിക്കും. ഫൈന്‍ ബ്രേക്കിംഗിലൂടെയാണ് ഈ ഘട്ടം നടക്കുക. ഈ സമയം ക്യാമറകളും, സെന്‍സറുകളും ഡാറ്റകള്‍ ശേഖരിക്കും. 150 മീറ്റര്‍ ചുറ്റളവിലെത്തിയാല്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ സിസ്റ്റം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതില്‍ അന്തിമ തീരുമാനമെടുക്കും. ഈ സംവിധാനത്തിലൂടെയാണ് അന്തരീക്ഷം ലാന്‍ഡിംഗിന് അനുയോജ്യമാണെന്ന് കണ്ടെത്തുക.
അതേസമയം വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയാല്‍, പേടകത്തിലെ കമ്ബ്യൂട്ടറിന് സിഗ്നല്‍ നല്‍കും. അതിന് ശേഷം ലാന്‍ഡര്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാകും. തുടര്‍ന്ന് ഈ മേഖലയിലേക്കുള്ള പര്യവേഷണം ആരംഭിക്കും. ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍, ചന്ദ്രയാന്‍-3 പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, ഇസ്രൊയുടെ ഡീപ് സ്പേസ് നെറ്റ്വര്‍ക്ക് ആന്റിന എന്നിവ ഭൂമിയിലേക്ക് ഇവിടെ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങളും, സാമ്ബിളുകളും, ഡാറ്റകളുമെല്ലാം അയക്കാന്‍ സഹായിക്കും.