ചെട്ടികുളങ്ങര കുംഭഭരണി ഇന്ന്.
മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണി ഇന്ന്. നാട്ടുവഴിയോരങ്ങള്‍ ഇന്നു ചെട്ടികുളങ്ങരയില്‍ സംഗമിക്കും. പിലര്‍ച്ചെ നാലുമുതല്‍ കുത്തിയോട്ടങ്ങള്‍ ക്ഷേത്രത്തിലേക്ക് പുറപ്പെടും.
ആറുമണിയോടെ ആദ്യ കുത്തിയോട്ട ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. കുത്തിയോട്ടങ്ങള്‍ കെട്ടുകാഴ്‌ചള്‍ ഒരുക്കുന്ന ഇടങ്ങളിലെത്തി ചൂരല്‍ മുറിഞ്ഞ ശേഷം ക്ഷേത്രത്തിലെത്തി ചൂരല്‍ ഊരി ദേവിക്കു സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ടച്ചടങ്ങുകള്‍ പൂര്‍ത്തിയാകും.
ഉച്ചയ്‌ക്ക് 12 ന് മുമ്ബായി മുഴുവന്‍ കുത്തിയോട്ടങ്ങളും ക്ഷേത്രത്തില്‍ എത്തിച്ചേരും. വൈകിട്ട് നാലു മണിയോടെ കെട്ടുകാഴ്‌ചകള്‍ ക്ഷേത്രത്തിലേക്കെത്തിത്തുടങ്ങും. ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റംവടക്ക്, മറ്റം തെക്ക്, മേനാമ്ബള്ളി, നടയ്‌ക്കാവ് എന്നീ ക്രമത്തില്‍ കെട്ടുകാഴ്‌ചകള്‍ ദേവീദര്‍ശനം നടത്തി കിഴക്കേ നടയിലെ കാഴ്‌ചക്കണ്ടത്തിലിറങ്ങും. ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, പേള, നടയ്‌ക്കാവ് കരകളില്‍ നിന്ന് കെട്ടുകാഴ്‌ചകളായ കുതിരകളും കണ്ണമംലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂര്‍, ആഞ്ഞിലിപ്രാ, മേനാമ്ബള്ളി കരകളില്‍ നിന്ന് തേരുകളും മറ്റംവടക്ക് ബക വധത്തിനു പുറപ്പെടുന്ന ഭീമസേനന്റെ ദാരുശില്‍പവും മറ്റംതെക്ക് ഹനുമാനും ജ്യേഷ്‌ഠ സഹോദരനായ ആഞ്‌ജനേയന്റെ അനുഗ്രഹം തേടുന്ന പാഞ്ചാലിയുടെയും ശില്‍പ്പങ്ങളാണ് കെട്ടുകാഴ്‌ചകളായി ക്ഷേത്രത്തിലേക്കെത്തുന്നത്. കെട്ടുകാഴ്‌കള്‍ കാഴ്‌ചക്കണ്ടത്തില്‍ നിരന്നതിനു ശേഷം ദീപാരാധന നടക്കും. രാത്രി എട്ടിന് ഗ്രാന്‍ഡ് വിതരണ സമ്മേളനം, 10.30 ന് കഥകളി, പുലര്‍ച്ചെ മുന്നിന് വേലകളി, നാലിന് കെട്ടുകാഴ്‌ചകള്‍ക്കു മുന്നില്‍ എഴുന്നള്ളത്ത് എന്നിവയോടെ കുംഭഭരണി ഉത്സവത്തിനു സമാപനമാകും.
ക്ഷേത്രനട ഇന്ന് അടയ്‌ക്കില്ല
മാവേലിക്കര: ഇന്ന ദേവീക്ഷേത്ര നട അടയ്‌ക്കില്ല. കുത്തിയോട്ടം കടന്നുവരുമ്ബേള്‍ കുത്തിയോട്ടക്കുട്ടികള്‍, ആശാന്മാര്‍, വഴിപാടു വീട്ടുകാരുടെ 20 അംഗങ്ങള്‍, കരനാഥന്‍മാര്‍ എന്നിവരെ മാത്രമേ നടപ്പന്തലിലേക്കെത്തി സോപാനത്തേക്കു പ്രവേശിപ്പിക്കുകയുള്ളൂ. കുത്തിയോട്ടം, ചൂരല്‍മുറിയല്‍ എന്നിവയുടെ ഫോട്ടോ എടുക്കാന്‍ അനുവാദമില്ല. ക്ഷേത്രഭരണസമിതിയായ ശ്രീദേവീവിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ നേതൃത്വത്തില്‍ വാളന്റിയേഴ്‌സ്, കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ 130 അംഗ വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാകും. കുത്തിയോട്ടം, കെട്ടകാഴ്‌ച എന്നിവ എത്തുമ്ബോള്‍ വോളണ്ടിയേഴ്‌സിനായിരിക്കും പൂര്‍ണ നിയന്ത്രണം. കുംഭഭരണി കെട്ടുകാഴ്‌ച ദൂരദര്‍ശന്‍ മലയാളം, ഡി.ഡി ഭാരതി, ഡി.ഡി നാഷണല്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യും. ക്ഷേത്രത്തിനകത്തും രണ്ടു കിലോമീറ്റര്‍ ചുറ്റളവിലും പുറത്തും നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കും.ക്ഷേത്ര പരിസരത്ത് പ്രത്യേക രോഗ്യ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. കെട്ടുകാഴ്‌ചകള്‍ വരുന്ന വഴിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ നാളെ രാവിലെ എട്ടുവരെ പാര്‍ക്കിങ് അനുവദിക്കില്ല.
ഇന്ന് ഗതാഗത നിയന്ത്രണം: ക്ഷേത്രത്തിനു സമീപം പാര്‍ക്കിങ് നിരോധനം
കുത്തിയോട്ട ഘോഷയാത്രകള്‍ കടന്നു പോകുന്ന സമയം വരെയും കെട്ടുകാഴ്‌ചകള്‍ ക്ഷേത്രത്തിലേക്കെത്തുന്ന ഉച്ച കഴിഞ്ഞു മൂന്നു മുതലുമാണ് ഗതാഗതനിയന്ത്രണം. കായംകുളം ഭാഗത്തേക്കുള്ള കണ്ടിയൂര്‍ ജങ്‌ഷനില്‍ നിന്നും തിരിഞ്ഞ് ഈരേഴ, കൊയ്‌പള്ളികാരാഴ്‌മ വഴി കെ.പി റോഡില്‍ ഒന്നാംകു്‌റി റോഡില്‍ എത്തിപ്പോകണം.
കായംകുളത്തു നിന്നുള്ള വാഹനങ്ങള്‍ ഭഗവതിപ്‌ടി ജങ്‌ഷനില്‍ നിന്നും തിരിഞ്ഞ് പത്തിയൂര്‍, കണ്ണമംഗലം, വടക്കേത്തുണ്ടം, കരിപ്പുഴ വഴി തട്ടാരമ്ബലം-കവല റോഡില്‍ കയറിപ്പോകണം. ക്ഷേത്രത്തിന്റെ 250 മീറ്റര്‍ ചുറ്റളവില്‍ ഔദ്യോഗിക വാഹനങ്ങള്‍ അല്ലാതെ മറ്റു വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ പാടില്ല. ചെങ്ങന്നൂര്‍, കായംകുളം ഡി.വൈ.എസ്.പി ഓഫീസുകളുടെ പരിധിയിലെ സി.ഐ മാര്‍ക്കാണ് മേഖലകള്‍ തിരിച്ച് സുരക്ഷാച്ചുമതല. ശെബക്കിലും ജീപ്പിലും പോലീസ് പട്രോളിങ് ഉണ്ടാകും. പ്രദേശത്തെ വിവിധ മേഖലകളായി തിരിച്ചാണ് പോലീസിനെ വിന്യസിച്ചിട്ടുള്ളത്. പ്രശ്‌ന സാധ്യതാ പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.