തിരുവനന്തപുരം: യുവജന കമ്മിഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട് ആരോപണമുയരുന്നു. മുഴുവന്‍ സമയ പിഎച്ച്‌ഡി എടുക്കുന്നയാള്‍ മറ്റൊരു ജോലിയും ചെയ്യരുതെന്ന യുജിസി നിബന്ധന നിലനില്‍ക്കെ ചിന്ത ജെആര്‍എഫോട് കൂടി എങ്ങനെയാണ് ഡോക്ടറേറ്റ് നേടിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
ജെആര്‍എഫ് കൈപ്പറ്റുന്നയാള്‍ വരുമാനമുള്ള മറ്റൊരു ജോലിയും ചെയ്യുന്നില്ലെന്ന സത്യവാങ്മൂലത്തില്‍ ഒപ്പിട്ടുനല്‍കണം. അങ്ങനെയെങ്കില്‍ സംസ്ഥാന യുവജന കമ്മിഷന്‍ അംഗം ആയി ഒന്നരലക്ഷം രൂപ പ്രതിമാസം വാങ്ങിയിരുന്ന ചിന്ത ജെആര്‍എഫിന് യോഗ്യ അല്ലയെന്നും വാദമുയരുന്നുണ്ട്.
അതേസമയം യുവജനകമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്തെത്തിയ ശേഷം ചിന്ത ജെറോം പിഎച്ച്‌ഡി പാര്‍ട്ട് ടൈം ആക്കുകയും ജെആര്‍എഫോ, എസ്‌ആര്‍എഫോ ക്ലെയിം ചെയ്തിട്ടില്ലെന്നും ചിലര്‍ പറയുന്നു.