കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; കടത്തിയിരുന്നത് ആഡംബര കാറുകളില്‍; സ്ത്രീകള്‍ ഉള്‍പ്പടെ അറസ്റ്റില്‍

August 19, 2021
182
Views

കൊച്ചി:കൊച്ചിയില്‍ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ ലഹരി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സംഘം പിടിയില്‍. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേരാണ് പിടിയിലായത്. കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫാബാസ്, ഷംന, കാസര്‍കോട് സ്വദേശികളായ അജു എന്ന അജ്മല്‍, മുഹമ്മദ് ഫൈസല്‍, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, തൈബ എന്നിവരാണ് പിടിയിലായത്.

കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് 90 ഗ്രാം എംഡിഎംഎയും പിടികൂടി. ഒരു ആഡംബര കാര്‍ വഴിയാണ് ഇവര്‍ ലഹരി കടത്തിയിരുന്നത്. മൂന്ന് വിദേശ ഇനം നായ്ക്കളെയും സ്ഥലത്തുനിന്ന് പിടിച്ചെടുത്തു. എക്‌സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.

ഇവരില്‍ നിന്ന് ലഹരിമരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി, ലഹരിഗുളികകളും പിടികൂടിയിട്ടുണ്ട്. വിപണിയില്‍ ഒരു കോടി രൂപ വില വരുമെന്ന് എക്‌സൈസ് അറിയിച്ചു. പ്രതികള്‍ ചെന്നൈയില്‍ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നത്. പൊലീസിന് സംശയം തോന്നാതിരിക്കാന്‍ ആഡംബര കാറുകളില്‍ കുടുംബസമേതമെന്ന രീതിയിലാണ് ഇവര്‍ വന്നിരുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *