ഗൂഗിള്‍ ക്രോം പതിപ്പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്.
ദില്ലി: ഗൂഗിള്‍ ക്രോം പതിപ്പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്.
ഇന്ത്യയിലെ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് (സിഇആര്‍ടി -ഇന്‍ ) ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്നാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയ ഉയര്‍ന്ന അപകടസാധ്യത മുന്നറിയിപ്പ് പറയുന്നത്.
ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. ഗൂഗിള്‍ ക്രോം ഡെസ്‌ക്ടോപ്പ് പതിപ്പിന്റെ 117.0.5938.132-ന് മുമ്ബുള്ള പതിപ്പുകളെയാണ് പ്രധാനമായും ഈ പ്രശ്‌നം ബാധിച്ചിരിക്കുന്നത് എന്നാണ് മുന്നറിയിപ്പ് പറയുന്നത്.
ഇന്ത്യയിലെ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം പുതുതായി കണ്ടെത്തിയ പിഴവുകളെ ഉയര്‍ന്ന അപകടസാധ്യതയുള്ളത് എന്നാണ് വിലയിരുത്തുന്നത്. പ്രത്യേകിച്ചും. ഒരു ഗൂഗിള്‍ ക്രോം ഉപയോക്താവിന്റെ സിസ്റ്റത്തിലേക്ക് സൈബര്‍ ആക്രമകാരികള്‍ക്ക് അനധികൃതമായി പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് ഗൂഗിള്‍ ക്രോമിലെ പുതുതായി കണ്ടെത്തിയ പിഴവുകള്‍ എന്നാണ് കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം പറയുന്നത്