ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

January 10, 2022
137
Views

ഇടുക്കി പൈനാവ് ഗവൺമെൻറ് എൻജിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശി ധീരജാണ് മരിച്ചത്. കുത്തേറ്റ മറ്റൊരു പ്രവർത്തകൻ്റെ നില ഗുരുതരമാണ്.

കെ.എസ്.യു-എസ്എഫ്ഐ സംഘർഷത്തിനിടയിലാണ് ഇവർക്ക് കുത്തേറ്റത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കുത്തിയത് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *