മന്ത്രിമാർക്കുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടിയ്ക്ക് ഇന്ന് തുടക്കം

September 20, 2021
215
Views

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്ക് ഐ.എം.ജിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്ന് ആരംഭിക്കും. ഭരണസംവിധാനത്തെക്കുറിച്ച് കൂടുതൽ അറിയുക, ദുരന്തവേളകളിലെ വെല്ലുവിളികൾ, തുടങ്ങിയ 10 സെഷനുകളാണ് പരീശീലന പദ്ധതിയുടെ ഭാഗമായി ഉണ്ടാവുക. രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.

മന്ത്രിമാർക്കുളള മൂന്നു ദിവസത്തെ പരിശീലനത്തിൽ പത്ത് സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെക്കുറിച്ച് കൂടുതൽ അറിയുക, ദുരന്തവേളകളിൽ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, മന്ത്രിയെന്ന ടീം ലീഡർ തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം. പദ്ധതികൾ നടപ്പാക്കുന്നതിലെ വെല്ലുവിളികൾ, മന്ത്രിമാരുടെ ഉയർന്ന പ്രകടനം, ഫണ്ടിംഗ് ഏജൻസികളെക്കുറിച്ചും പദ്ധതി ഘടനകളെക്കുറിച്ചും ,ക്ളാസുകൾ ഉണ്ട്.

മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് അവസാനത്തെ സെഷൻ. മുൻ ക്യാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖർ, യു. എൻ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടി മാനേജീരിയൽ കമ്മ്യൂണിക്കേഷൻ കൺസൾട്ടൻറ് പ്രൊഫ. മാത്തുക്കുട്ടി എം. മോനിപ്പള്ളി, നീതി ആയോഗ് സി. ഇ. ഒ അമിതാഭ് കാന്ത്, ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഡി. ഷിബുലാൽ ലോകബാങ്ക് മുഖ്യ മൂല്യനിർണയ വിദഗ്ധ ഡോ. ഗീതാഗോപാൽ, ഐ. എം. ജി ഡയറക്ടർ കെ. ജയകുമാർ എന്നിവരാണ് ക്ലാസ്സുകൾ നയിക്കുന്നത്.

മാറ്റത്തിനുള്ള ഉപകരണം എന്ന നിലയിൽ ഇ ഗവേണൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡിജിറ്റൽ യൂണിവേ‍ഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് സംസാരിക്കും. സമൂഹ മാധ്യമങ്ങളിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ സാധ്യതകളും എന്ന വിഷയത്തെക്കുറിച്ച് സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷൻ സ്ഥാപകരായ നിധി സുധനും വിജേഷ് റാമും അവതരിപ്പിക്കുന്ന സെഷനോടെ പരിശീലന പരിപാടി സമാപിക്കും. കേന്ദ്ര സർക്കാരിലെ മുൻ സെക്രട്ടറി അനിൽ സ്വരൂപ് സെഷനിൽ പങ്കെടുക്കും. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പരിശീലന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *