മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്‌ദുറഹ്‌മാനു കുത്തേറ്റതിനേത്തുടര്‍ന്ന് വിദ്യാര്‍ഥിനിയടക്കം 15 കെ.എസ്.യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു.
കൊച്ചി: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്‌ദുറഹ്‌മാനു കുത്തേറ്റതിനേത്തുടര്‍ന്ന് വിദ്യാര്‍ഥിനിയടക്കം 15 കെ.എസ്.യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു.
ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കോളജിനു സമീപം ഇരുപതോളം പേര്‍ ചേര്‍ന്ന് നാസറിനെ വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തേത്തുടര്‍ന്ന് കോളജ് അനിശ്‌ചിതകാലത്തേക്ക് അടച്ചു.
ഗുരുതരപരുക്കേറ്റ നാസര്‍ അബ്‌ദുറഹ്‌മാനെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെ ഒന്‍പത് വകുപ്പുകള്‍ ചുമത്തി. മൂന്നാംവര്‍ഷം ഇം ീഷ് ബിരുദവിദ്യാര്‍ഥി അബ്‌ദുള്‍ മാലിക്കാണ് ഒന്നാംപ്രതി. കഴിഞ്ഞ 17-ന് ഉച്ചയ്‌ക്ക് കാമ്ബസില്‍ ഭിന്നശേഷിക്കാരനായ അറബിക് അധ്യാപകന്‍ ആക്രമിക്കപ്പെട്ടിരുന്നു. ആ്രകമിച്ചത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ. ആരോപിച്ചതിനേത്തുടര്‍ന്നുള്ള സംഘര്‍ഷമാണു കത്തിക്കുത്തില്‍ കലാശിച്ചതെന്നു പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു.
ആംബുലന്‍സിലും ആശുപത്രിയിലും സംഘര്‍ഷം
അതേസമയം, ആശുപത്രിയിലേക്കു കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരുമായി പോയ ആംബുലന്‍സില്‍ കയറി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. ജനറല്‍ ആശുപത്രി റിസപ്‌ഷനിലും സംഘര്‍ഷമുണ്ടായി. ഈ സംഭവത്തില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തു.
എം.ജി. സര്‍വകലാശാല നാടകോത്സവത്തിന്റെ ഭാഗമായി കാമ്ബസില്‍ പരിശീലനം നടന്നിരുന്നു. നാസര്‍ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്.
നാടകപരിശീലനം കഴിഞ്ഞ് രാത്രി 12-നുശേഷം ഇറങ്ങുമ്ബോഴായിരുന്നു ആക്രമണം. വടിവാളും ബിയര്‍ കുപ്പിയും ഉള്‍പ്പെടെ മാരകായുധങ്ങളുമായാണ് അക്രമികളെത്തിയത്. ആറുപേരൊഴികെ കാമ്ബസിനു പുറത്തുനിന്നുള്ളവരാണെന്നാണു സൂചന. നാസറിന്റെ വയറ്റിലും കൈകാലുകള്‍ക്കുമാണു കുത്തേറ്റത്. എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതി ഉള്‍പ്പെടെ പരുക്കേറ്റ മറ്റുള്ളവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
നാസറിനെ കുത്തിയ 14 അംഗസംഘത്തില്‍ കെ.എസ്.യു. പ്രവര്‍ത്തകന്‍ അമല്‍ ടോമി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ എന്നിവരുമുണ്ടെന്ന് കോളജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്‌മാന്‍ ആരോപിച്ചു. പ്രതികളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ആശുപത്രി വിട്ടാലുടന്‍ അറസ്‌റ്റ് ചെയ്യുമെന്നു പോലീസ് അറിയിച്ചു.