നെയ്യാറ്റിന്‍കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം ധരിച്ചെത്തി മോഷണം; ജ്വല്ലറിക്കുള്ളില്‍ നിന്നും കവര്‍ന്നത് 21,000 രൂപയോളം

March 10, 2022
91
Views

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ബസ് സ്റ്റാന്റിന് സമീപത്തെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം. കോളേജ് വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം ധരിച്ചെത്തിയ യുവതിയാണ് മോഷണം നടത്തിയത്. 21,000 രൂപയോളം യുവതി മോഷ്ടിച്ചിട്ടുണ്ട്. സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റിന് സമീപം വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. ആദ്യം കടയ്‌ക്കുള്ളിലേക്ക് കയറിയ യുവതി കൗണ്ടറില്‍ നിന്ന് ഒരു പഴ്‌സ് പുറത്തെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

പിന്നീട് ഇത് തിരികെ വച്ച ശേഷം മേശയ്‌ക്കുള്ളില്‍ നിന്ന് ഒരു കെട്ട് നോട്ടുമായി പുറത്ത് പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ജ്വല്ലറി ഉടമ കടയ്‌ക്കുള്ളില്‍ കിടന്ന് ഉറങ്ങുന്നത് കണ്ടിട്ടാണ് യുവതി അകത്തേക്ക് വന്നതെന്നാണ് വിവരം.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *