വിദ്യാർത്ഥികള്‍ക്ക് കണ്സഷൻ മൊബൈല്‍ ആപ്പ് വഴി ലഭ്യമാക്കും. രക്ഷകർത്താക്കള്‍ക്ക് ഓണ്‍ലൈനായി കണ്സഷന് അപേക്ഷിക്കാമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു .
ബസ് സ്റ്റാൻ്റുകളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഉടനടി നടപടിയെടുക്കും. വിഷയം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം അനുകൂലമായാല്‍ ആറ് മാസത്തിനുള്ളില്‍ കെഎസ്ആർടിസി രാജ്യത്തെ നമ്ബർ വണ്ണാക്കും.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടന നേതാക്കളുമായി നടത്തിയ ചർച്ചയില്‍ താൻ എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്ക്കുന്നു. ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് ഇൻസ്പെക്ടർമാർ വേണമെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ദിവസം 250 പേർക്ക് ടെസ്റ്റിന് അവസരം നല്‍കണമെന്ന് ആണെങ്കില്‍ ഹൈക്കോടതി അത് പറയട്ടെ. കോടതി പറയുന്നതുപോലെ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.