കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് ഫ്ളവേഴ്സ് സംപ്രേഷണം ചെയ്യുന്ന ‘കൂടത്തായി ദ ഗയിം ഓഫ് ഡത്ത്’ എന്ന പരമ്ബര തടയണമെന്ന ഹർജി കോടതി തള്ളി.
കോഴിക്കോട്: കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് ഫ്ളവേഴ്സ് സംപ്രേഷണം ചെയ്യുന്ന ‘കൂടത്തായി ദ ഗയിം ഓഫ് ഡത്ത്’ എന്ന പരമ്ബര തടയണമെന്ന ഹർജി കോടതി തള്ളി.
കോഴിക്കോട് അഡീഷനല്‍ സെഷൻസ് കോടതിയുടേതാണ് നടപടി. രണ്ടാം പ്രതി എം എസ് മാത്യുവായിരുന്നു പരമ്ബരക്കെതിരെ കോടതിയെ സമീപിച്ചത്.
തനിക്കും കുടുംബത്തിനും ‘കൂടത്തായി ദ ഗയിം ഓഫ് ഡത്ത്’ എന്ന പരമ്ബര അപകീര്‍ത്തികരമാണെന്നായിരുന്നു എം എസ് മാത്യുവിന്റെ വാദം. പരമ്ബരക്കെതിരെ ജനുവരി 19നാണ് കൂടത്തായി കേസിലെ രണ്ടാം പ്രതി കോടതിയെ സമീപിച്ചത്. ഫ്ളവേഴ്സ് ടിവിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ഇപ്പോള്‍ നടക്കുന്നത് പുനഃസംപ്രേഷണമാണെന്ന് വാദിച്ചു.
എഴുത്തുകാരൻ്റെ സ്വതന്ത്ര്യം ലംഘിക്കരുതെന്ന മുൻ കോടതി വിധികളും കൂടി പരിഗണിച്ചാണ് കോഴിക്കോട് അഡീഷനല്‍ സെഷൻസ് കോടതി ഹർജി തള്ളിയത്. സീരിയലിനെതിരെ നേരത്തേ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയിലും ഫ്ളവേഴ്സിന് അനുകൂലമായി വിധി വന്നിരുന്നു.