ദുബൈ: കോവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ മരണമടഞ്ഞ പ്രവാസിയുടെ അവിവാഹിതരായ പെണ്മക്കള്ക്കും, കോവിഡ് ബാധിച്ചു മരണമടഞ്ഞ മുന്‍പ്രവാസിയുടെ അവിവാഹിതരായ പെണ്മക്കള്ക്കും നോര്‍ക്കാ- റൂട്ട്സ് വഴി 25000 രൂപ ഒറ്റതവണ ധനസഹായം നല്കുന്നു. അര്‍ഹരായവര്‍ക്ക് www.norkaroots.org വഴി അപേക്ഷിക്കാമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു.
വരുമാന പരിധി ബാധകമല്ല. മരിച്ച രക്ഷകര്‍ത്താവിന്റെ പാസ്പോര്‍ട്ട് പേജിന്റെ പകര്‍പ്പ്, മരണ സര്‍ട്ടിഫിക്കറ്റ്, കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/കോവിഡ് പോസിറ്റീവായ സര്‍ട്ടിഫിക്കറ്റ്/ കോവിഡ് പോസിറ്റീവായ ലാബ് റിപ്പോര്‍ട്ട് , പ്രവാസിയുടെ വിസയുടെ പകര്‍പ്പ്, 18 വയസ്സിനു മുകളിലുളള അപേക്ഷകര്‍ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജാഫീസില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകര്ത്താവിെന്റയോ ആക്ടീവായ സേവിംങ്സ് പാസ്ബുക്കിെന്റ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തരം മാത്രമേ സ്വീകരിക്കുകയുള്ളൂ. കുടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന നമ്ബറില്‍ ബന്ധപ്പെടാം