കോവിഡില്‍ മരിച്ച പ്രവാസിയുടെ പെണ്‍മക്കള്‍ക്ക്​ 25000 രൂപ

August 3, 2021
413
Views

ദുബൈ: കോവിഡ് ബാധിച്ച്‌ വിദേശത്തോ, സ്വദേശത്തോ മരണമടഞ്ഞ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കും, കോവിഡ് ബാധിച്ചു മരണമടഞ്ഞ മുന്‍പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കും നോര്‍ക്കാ- റൂട്ട്സ് വഴി 25000 രൂപ ഒറ്റതവണ ധനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ക്ക്​ www.norkaroots.org വഴി അപേക്ഷിക്കാമെന്ന് നോര്‍ക്ക റൂട്ട്​സ്​ അറിയിച്ചു.

വരുമാന പരിധി ബാധകമല്ല. മരിച്ച രക്ഷകര്‍ത്താവിന്റെ പാസ്പോര്‍ട്ട് പേജിന്റെ പകര്‍പ്പ്, മരണ സര്‍ട്ടിഫിക്കറ്റ്, കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/കോവിഡ് പോസിറ്റീവായ സര്‍ട്ടിഫിക്കറ്റ്/ കോവിഡ് പോസിറ്റീവായ ലാബ് റിപ്പോര്‍ട്ട് , പ്രവാസിയുടെ വിസയുടെ പകര്‍പ്പ്, 18 വയസ്സിനു മുകളിലുളള അപേക്ഷകര്‍ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജാഫീസില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകര്‍ത്താവി​െന്‍റയോ ആക്​ടീവായ സേവിംങ്സ് പാസ്ബുക്കി​െന്‍റ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തരം മാത്രമേ സ്വീകരിക്കുകയുള്ളൂ. കുടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന നമ്ബറില്‍ ബന്ധപ്പെടാം

Article Categories:
India · Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *