ഇനി ചികിത്സ ആശുപത്രികളിൽ മാത്രം: കൊറോണ ചികിത്സാകേന്ദ്രങ്ങൾ അടച്ചുപൂട്ടി കേന്ദ്ര സർക്കാർ

November 1, 2021
295
Views

ന്യൂ ഡെൽഹി: ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ ഭാഗമായി തുടങ്ങിയ കൊറോണ ബ്രിഗേഡിന്‍റെ പ്രവര്‍ത്തനം കേന്ദ്ര സർക്കാർ അവസാനിപ്പിച്ചു. ഇതോടെ കൊറോണ ചികിത്സാകേന്ദ്രങ്ങൾ അടച്ചുപൂട്ടേണ്ടി വരും. പിന്നാക്ക ജില്ലകളിൽ ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകും.

രാജ്യത്തുടനീളം നിരവധി കൊറോണ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നു. ഇന്നലെ അർധരാത്രിയോടെയാണ് കൊറോണ ബ്രിഗേഡിന്‍റെ പ്രവർത്തനം നിർത്തിയത്. ഇനി മുതൽ എൻ.എച്ച്.എം പദ്ധതി വഴി കൊറോണ ചികിത്സാ കേന്ദ്രങ്ങളിലുള്ള ജീവനക്കാർക്ക് ശമ്പളം നൽകില്ല. ജീവനക്കാരില്ലാത്തതിനാൽ എല്ലാ ചികിത്സ കേന്ദ്രങ്ങളും അടച്ച് പൂട്ടേണ്ടിവരും. ഇത് വീടുകളിൽ കൊറോണ വ്യാപനത്തിന് കാരണമാകുമെന്നാണ് ആശങ്ക.

ഒപ്പം കൊറോണ കൺട്രോൾ റൂമുകൾ നിർത്തലാക്കി. ഇനി അത്യാവശ്യ കാര്യങ്ങൾക്ക് പോലും ടോൾ ഫ്രീ നമ്പറിൽ വിളിക്കാൻ കഴിയില്ല. കൊറോണ രോഗികൾക്ക് ഇനി ആശുപത്രിയിൽ മാത്രമേ ചികിത്സ തേടാൻ കഴിയൂ. പലർക്കും പണം നൽകി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ടിവരും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *