കോവിഡ്-19 ഗുരുതരമായി ബാധിച്ച് ആശുപത്രിവാസവും കഴിഞ്ഞ് തിരിച്ചെത്തിയ രോഗികളില്‍ മരണനിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്.
കോവിഡ്-19 ഗുരുതരമായി ബാധിച്ച് ആശുപത്രിവാസവും കഴിഞ്ഞ് തിരിച്ചെത്തിയ രോഗികളില്‍ മരണനിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്.
കോവിഡ് അണുബാധ പിടിപെട്ട ശേഷം ആശുപത്രിവിട്ട രോഗികളില്‍ ആറ് ശതമാനത്തിലേറെപ്പേര്‍ ഒരു വര്‍ഷത്തിനകം മരിച്ചതായാണ് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
31 ആശുപത്രികളടങ്ങുന്ന ഗ്രൂപ്പിലാണ് ഐസിഎംആര്‍ പഠനം നടത്തിയത്. 14,431 കോവിഡ് രോഗികളുടെ ഒരു വര്‍ഷത്തെ ഫോളോ അപ്പ് രേഖകളാണ് പഠനത്തിന് വേണ്ടി പരിശോധിച്ചത്.
2020 സെപ്റ്റംബര്‍ മുതല്‍ ആശുപത്രിവാസം കഴിഞ്ഞെത്തിയ രോഗികളില്‍ 17 ശതമാനം പേരിലും കോവിഡാനന്തര ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി പഠനം പറയുന്നു. ഇവരില്‍ പ്രധാനമായും ക്ഷീണം ശ്വാസതടസം, മാനസിക ബുദ്ധിമുട്ടുകള്‍, ഓര്‍മക്കുറവ് പോലുള്ള ലക്ഷണങ്ങളാണ് പ്രകടമായിരുന്നത്. ഡിസ്ചാര്‍ജ് ആയി ആദ്യത്തെ നാലാഴ്ച കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തവരെ മാത്രമേ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.