ചെല്‍സിക്ക് അമേരിക്കയില്‍ നിന്ന് പുതിയ ഗോള്‍ കീപ്പര്‍

August 22, 2023
30
Views

ഗോള്‍കീപ്പര്‍ ജോര്‍ജെ പെട്രോവിച്ചിനെ ചെല്‍സി സ്വന്തമാക്കി.

ഗോള്‍കീപ്പര്‍ ജോര്‍ജെ പെട്രോവിച്ചിനെ ചെല്‍സി സ്വന്തമാക്കി. അമേരിക്കൻ ക്ലബായ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനുമായി ചെല്‍സി കരാറില്‍ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു.

23-കാരനായ ഗോള്‍ കീപ്പര്‍ക്ക് €16 മില്യണ്‍ ട്രാൻസ്ഫര്‍ ഫീ ആയും ആഡ്-ഓണ്‍ ആയി €2m ഫീസും ലഭിക്കും. അടുത്ത ദിവസം തന്നെ പെട്രോവിച് ലണ്ടണില്‍ എത്തി മെഡിക്ക പൂര്‍ത്തിയാക്കും.

MLS ലെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി കണാക്കുന്ന താരമാണ് സെര്‍ബിയൻ ഗോള്‍ കീപ്പര്‍ ആയ പെട്രോവിച്. നേരത്തെ നോട്ടിംഗ്ഹാം ഫോറസ്റ്റും താരത്തിനായി രംഗത്ത് ഉണ്ട്. എം എല്‍ എസില്‍ ഒരു ഗോള്‍ കീപ്പര്‍ക്ക് ഉള്ള ഒരു റെക്കോര്‍ഡ് തുകയാണ് ഇത്.

2022-ല്‍ ആയിരുന്നു പെട്രോവിച്ച്‌ ന്യൂ ഇംഗ്ലണ്ടില്‍ എത്തിയത്. ഇതുവരെ 48 മത്സരങ്ങള്‍ താരം അമേരിക്കൻ ക്ലബില്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ MLS ഗോള്‍കീപ്പര്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ രണ്ടാമനായിരുന്നു. സെര്‍ബിയൻ ദേശീയ ടീമിനൊപ്പം രണ്ട് മത്സരങ്ങള്‍ പെട്രോവിച്ച്‌ കളിച്ചിട്ടുണ്ട്.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *