പാകിസ്ഥാനെ പിന്തള്ളി ഓസ്‌ട്രേലിയ; ഏകദിനത്തില്‍ ഒന്നാം റാങ്ക്

September 12, 2023
11
Views

ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഓസ്‌ട്രേലിയക്ക് വലിയ ആത്മവിശ്വസമായി ഐസിസി ഏകദിന റാങ്കിങ്.

ദുബൈ: ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഓസ്‌ട്രേലിയക്ക് വലിയ ആത്മവിശ്വസമായി ഐസിസി ഏകദിന റാങ്കിങ്. പാകിസ്ഥാനെ പിന്തള്ളി ഓസീസ് ഒന്നാം റാങ്ക് തിരികെ പിടിച്ചു.

ഐസിസിയുടെ ഏറ്റവും പുതിയ പട്ടികയിലാണ് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തിയത്.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്ബര നേടിയാണ് ഓസീസ് കുതിപ്പ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബര 2-0ത്തിനു വിജയിച്ചാണ് അവര്‍ പരമ്ബര നേടിയത്. പിന്നാലെയാണ് റാങ്കിങ് മുന്നേറ്റം.

121 റേറ്റിങ് പോയിന്റുമായാണ് ഓസ്‌ട്രേലിയ കുതിച്ചത്. പാകിസ്ഥാന് 120 പോയിന്റുകള്‍. 114 പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്. ടെസ്റ്റ്, ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയാണ് ഒന്നാം റാങ്കില്‍.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *