ഓണം തുരുത്ത് ജങ്ഷനില്‍ തിരുവോണ നാളില്‍ മദ്യപര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു.
ഏറ്റുമാനൂര്‍: ഓണം തുരുത്ത് ജങ്ഷനില്‍ തിരുവോണ നാളില്‍ മദ്യപര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു.
രണ്ടു പേര് അറസ്റ്റില്‍. നീണ്ടൂര്‍ ചെറുകര തെക്കേതില്‍ അശ്വിന് നാരായണനാ(22)ണു മരിച്ചത്.
സുഹൃത്ത് അനന്ദു ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൈപ്പുഴ മിഷ്യന് പറമ്ബില്‍ അനന്ദു സുരേന്ദ്രന്(ഭാസി -22), നീണ്ടൂര്‍ തോട്ടപ്പള്ളിയില്‍ അജിത് (അനിയായി -24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി കൂരോപ്പട സ്വദേശിയ്ക്കായി തെരച്ചില്‍ തുടരുന്നു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: തിരുവോണനാളില്‍ മദ്യപിക്കാനാണു നീണ്ടൂരിലെ ബാറില്‍ അശ്വവിനും അനന്ദുവുമെത്തിയത്. ഇവിടെവച്ചാണു മുന്‍ വൈരാഗ്യംമൂലം പ്രതികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
ബാറില്‍നിന്നിറങ്ങിയ അശ്വിനും അനന്ദുവും ഓണം തുരുത്ത് വാസ്കോ ജങ്ഷനു സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ ഇരുന്നു മദ്യപിച്ചു.
ഇവരെ പ്രതികള്‍ പിന്തുടര്ന്നു. അവിടെ വച്ച് ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. പിന്നാലെ പ്രതികളിലൊരാള്‍ ഒരാള്‍ കത്തിയെടുത്ത് അശ്വിനെ കുത്തുകയുമായിരുന്നു. സമീപവാസികള്‍ എത്തിയെങ്കിലും പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് ഏറ്റുമാനൂര്‍ പോലിസ് പിന്തുടര്ന്ന് പിടികൂടുകയുമായിരുന്നു.
അശ്വിന്റെ മ്യതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ അശ്വിന് തുടര്‍ പഠനത്തിനു തയാറെടുക്കുകയായിരുന്നു. പിതാവ് നാരായണന്, മാതാവ് ഗീത,സഹോദരങ്ങള്‍ അനന്ദു, ശ്വേത സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പില്‍.