ഇന്നും നാളെയും ബാറുകള്‍ക്കും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും അവധി

August 31, 2023
39
Views

സംസ്ഥാനത്ത് ഇന്നും നാളെയും മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല. ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്.

നാളെ മാസത്തിലെ ഒന്നാം തിയതി ആയതിനാലും ഡ്രൈ ഡേ ആയിരിക്കും. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ബാറുകളും ബെവ്‌കോ ഔട്ട് ലെറ്റുകളും പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *