മഹാരാഷ്ട്രയില്‍ യുവതിയുടെയും മകന്‍റെയും മൃതദേഹം ബോക്സിനുള്ളില്‍; മൂത്ത മകനെ കാണാനില്ല

September 3, 2023
42
Views

വീട്ടില്‍ ബെഡ് ബോക്സിനുള്ളില്‍ യുവതിയുടെയും മകന്‍റെയും മൃതദേഹം കണ്ടെത്തി.

അമരാവതി: വീട്ടില്‍ ബെഡ് ബോക്സിനുള്ളില്‍ യുവതിയുടെയും മകന്‍റെയും മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം.45 കാരിയായ നീലിമ ഗണേഷ് കപ്‌സെ, ഇവരുടെ മകന്‍ ആയുഷ് കപ്‌സെ(22) എന്നിവരാണ് കൊല്ലപ്പെട്ടത്.

രണ്ട് ദിവസമായി വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഇവരുടെ ബന്ധുക്കളെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് നാഗ്പൂരില്‍ നിന്ന് എത്തിയ ബന്ധുക്കള്‍ വീട് പൂട്ടിക്കിടക്കുന്നതു കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കട്ടിലില്‍ നിന്ന് രക്തം ഒഴുകുന്നതും ദുര്‍ഗന്ധം വമിക്കുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ബെഡ് ബോക്സിനുള്ളില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സംഭവത്തിന് ശേഷം യുവതിയുടെ മൂത്തമകനെ കാണാതായതായി അയല്‍വാസികള്‍ പറയുന്നു. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. പൊലീസ് കൊലപാതകത്തിന് കേസെടുത്തു.

Article Categories:
India · Kerala

Leave a Reply

Your email address will not be published. Required fields are marked *