മകനേയും പേരക്കുട്ടിയേയും പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊന്നു: വിഷംകഴിച്ച പിതാവും മരിച്ചു

September 22, 2023
48
Views

മണ്ണുത്തിയില്‍ മകനേയും പേരക്കുട്ടിയേയും തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് കൊട്ടേക്കാടൻ ജോണ്‍സണ്‍(68) മരിച്ചു.

തൃശൂര്‍: മണ്ണുത്തിയില്‍ മകനേയും പേരക്കുട്ടിയേയും തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് കൊട്ടേക്കാടൻ ജോണ്‍സണ്‍(68) മരിച്ചു.

വിഷം കഴിക്കുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്നു ഇയാള്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

കഴിഞ്ഞ 14നാണ് ഇയാള്‍ മകനേയും കുടുംബത്തേയും പെട്രോളൊഴിച്ച്‌ തീയിട്ടത്. തുടര്‍ന്ന് മകൻ ജോജി (38), പേരക്കുട്ടി തെൻഡുല്‍ക്കര്‍ (12) എന്നിവര്‍ മരിക്കുകയും മരുമകള്‍ ലിജിക്കു (32) ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. കുടുംബം ഉറങ്ങിക്കിടന്നിരുന്ന മുറിയിലേക്ക് ജനാല വഴി ജോണ്‍സണ്‍ പെട്രോള്‍ ഒഴിച്ച്‌ തീയിടുകയായിരുന്നു. കുടുംബപ്രശ്നമായ ക്രൂരകൊലപാതകത്തിന് കാരണമായത്.

സംഭവത്തിന് ശേഷം നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലില്‍ വിഷം കഴിച്ച്‌ അവശനിലയില്‍ ജോണ‍സനെ വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *