ഭാര്യയോട് മോശമായി സംസാരിച്ചത് ചോദ്യംചെയ്തതിന് തിരുവനന്തപുരത്ത് യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു

February 11, 2024
14
Views

ഭാര്യയോട് മോശമായി സംസാരിച്ചതു ചോദ്യംചെയ്തതിന് ഭർത്താവിനെ കുത്തി പരിക്കേല്‍പ്പിച്ചു.

തിരുവനന്തപുരം: ഭാര്യയോട് മോശമായി സംസാരിച്ചതു ചോദ്യംചെയ്തതിന് ഭർത്താവിനെ കുത്തി പരിക്കേല്‍പ്പിച്ചു. ആംബുലൻസ് ഡ്രൈവറായ ഇളങ്കാവില്‍ ലെയ്ൻ വിളയില്‍ വീട്ടില്‍ സന്തോഷ് കുമാറി(47)നാണ് കുത്തേറ്റത്.

ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സന്തോഷിന്റെ സുഹൃത്തുക്കളായ മുദാക്കല്‍ ഇളമ്ബമംഗലത്ത് വീട്ടില്‍ ദിലീപ്, മുട്ടട ശിവശക്തിയില്‍ സന്തോഷ് എന്നിവരെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തു. ദിലീപ് നിരവധി കേസുകളിലെ പ്രതിയാണ്.

കഴിഞ്ഞ ദിവസം രാത്രി 12.30-ഓടെയായിരുന്നു സംഭവം. ആംബുലൻസ് ഓട്ടം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ സന്തോഷ് കുമാറിനെ, പ്രതികള്‍ ഇളങ്കാവ ്ലെയ്നിലുള്ള ആളൊഴിഞ്ഞ വീട്ടല്‍ വിളിച്ചുവരുത്തി മദ്യം നല്‍കിയ ശേഷം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

സന്തോഷിന്റെ ഭാര്യയോട് ദിലീപ് മോശമായി സംസാരിച്ചതിനെ സംബന്ധിച്ച്‌ ഇവർ തമ്മില്‍ നേരത്തേ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്ന് പോലീസ് പറയുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *