കോതമംഗലത്ത് വീട്ടമ്മ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തിനു ചുറ്റും മഞ്ഞള്‍പ്പൊടി വിതറിയ നിലയില്‍

March 26, 2024
0
Views

എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കള്ളാട് സ്വദേശി ഏലിയാസിൻ്റ ഭാര്യ സാറാമ്മ (72) യാണ് കൊല്ലപ്പെട്ടത്.

ഉച്ചക്ക് ഒന്നരക്കും മൂന്നരക്കുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഈ സമയത്ത് സാറാമ്മ വീട്ടില്‍ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയില്‍ ആദ്യം കണ്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നാണ് പോലീസ് നിഗമനം.

ഇരുമ്ബുപോലുള്ള കനമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ് രക്തത്തില്‍ കുളിച്ച്‌ നിലത്തുവീണ നിലയിലായിരുന്നു സാറാമ്മയുടെ മൃതദേഹം. തെളിവ് നശിപ്പിക്കാൻ മൃതദേഹത്തിന് ചുറ്റും മഞ്ഞള്‍പ്പൊടി വിതറിയിട്ടുണ്ട്. സാറാമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

കോതമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തും. പ്രദേശത്ത് ഈ രീതിയിലുള്ള സംഭവങ്ങള്‍ മുമ്ബ് ഉണ്ടായിട്ടില്ലെന്നും കൃത്യമായ അ‌ന്വേഷണം ഉറപ്പാക്കുമെന്നും സ്ഥലത്തെത്തിയ ആന്റണി ജോണ്‍ എം.എല്‍.എ. പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *