മോസില്ല ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

March 26, 2024
0
Views

മൊസില്ല ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം.

മൊസില്ല ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം. ഫയര്‍ഫോക്സ് വെബ് ബ്രൗസര്‍ ഉപയോഗിക്കുമ്ബോള്‍ ചില സുരക്ഷാ ഭീഷണികളുണ്ടെന്നും മൊസില്ലയുടെ ഉത്പന്നങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഇത് പരിഹരിക്കാമെന്നും കേന്ദ്ര ഏജന്‍സിയായ സേര്‍ട്ട്-ഇന്‍ മുന്നറിയിപ്പ് നല്കി.

ഫയര്‍ഫോക്‌സില്‍ കണ്ടെത്തിയ സുരക്ഷാ പ്രശ്‌നങ്ങളിലൂടെ കമ്ബ്യൂട്ടറില്‍ സജ്ജമാക്കിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനും അതുവഴി പ്രധാനപ്പെട്ടതും രഹസ്യവുമായ വിവരങ്ങള്‍ ചോര്‍ത്താനും ഒരു ഹാക്കര്‍ക്ക് സാധിക്കും. വിവിധ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ലോഗിന്‍ വിവരങ്ങളും സാമ്ബത്തിക വിവരങ്ങളും വരെ ഇതിലൂടെ ചോര്‍ത്താം.

ഫയര്‍ഫോക്സ് ഇഎസ്‌ആര്‍ 115.9ന് മുമ്ബുള്ളവ, ഫയര്‍ഫോക്സ് ഐഒഎസ് 124ന് മുമ്ബുള്ളവ, മൊസില്ല തണ്ടര്‍ബേര്‍ഡ് 115.9ന് മുമ്ബുള്ള വേര്‍ഷനുകള്‍ എന്നിവയിലാണ് സുരക്ഷാ പ്രശ്നം കണ്ടെത്തിയത്.

മൊസില്ലയുടെ ഉത്പന്നങ്ങള്‍ക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ കമ്ബനി പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ എത്രയും വേഗം അവ അപ്‌ഡേറ്റ് ചെയ്യുക. തേഡ് പാര്‍ട്ടി ഉറവിടങ്ങളില്‍ നിന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത് എന്നും അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും കേന്ദ്രം നിര്‍ദേശം നല്കിയിട്ടുണ്ട്.

ഇതിനുമുൻപ് സൈബർ സുരക്ഷാ നോഡല്‍ ഏജൻസിയായ ഇന്ത്യൻ കമ്ബ്യൂട്ടർ എമർജൻസി റെസ്‌പോണ്ട്സ്‌ ടീം(സിഇആർടി-ഇൻ) ഫയർഫോക്‌സില്‍ ഗുരുതരമായ സുരക്ഷാപിഴവ് കണ്ടെത്തിയിരുന്നു. ലോകത്തെവിടെയും ഉള്ള ഒരു ഹാക്കർക്ക് ഉപഭോക്താക്കള്‍ക്ക് മേല്‍ സൈബർ ആക്രമണത്തിന് സഹായിക്കുന്നതായിരുന്നു പിഴവ്. 110.1.0 ഫയർഫോക്‌സ് വേർഷന് മുൻപുള്ളവ ഉപയോഗിക്കുന്നവർക്കാണ് സുരക്ഷാഭീഷണിയുണ്ടായിരുന്നത്. എന്നാല്‍ ബ്രൗസറിന്റെ മറ്റ് വേർഷനുകള്‍ സുരക്ഷിതമാണെന്ന് അന്ന് ഏജൻസി അറിയിച്ചിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *