ഹെഡ് മാസ്റ്റര്‍, ബി 32- 44വരെ മികച്ച ചിത്രങ്ങള്‍
മഹേഷ് നാരായണൻ സംവിധായകൻ, കെ.പി കുമാരന് ചലച്ചിത്ര രത്നം,
കമല്ഹാസന് റൂബി ജൂബിലി അവാര്‍ഡ്, തമ്ബി ആന്റണി,അലൻസിയര്‍ സഹനടൻമാര്
ഹെഡ് മാസ്റ്റര്‍, ബി 32- 44വരെ മികച്ച ചിത്രങ്ങള്‍
മഹേഷ് നാരായണൻ സംവിധായകൻ, കെ.പി കുമാരന് ചലച്ചിത്ര രത്നം,
കമല്ഹാസന് റൂബി ജൂബിലി അവാര്‍ഡ്, തമ്ബി ആന്റണി,അലൻസിയര്‍ സഹനടൻമാര്
പൊന്നിയിൻ സെല്വൻ -1 മികച്ച അന്യഭാഷ ചിത്രം
46-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ശ്രീലാല്‍ ദേവരാജ്, പ്രേമ പി.തെക്കേക്ക് എന്നിവര്‍ നിര്‍മ്മിച്ചു രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്, കെ.എസ്. എഫ് .ഡി. സി നിര്‍മ്മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32- 44 വരെ എന്നിവയാണ് മികച്ച ചിത്രങ്ങള്‍. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രുതി ശരണ്യം എന്നിവര്‍ പങ്കിടും. മഹേഷ് നാരായണൻ ആണ് മികച്ച സംവിധായകൻ (ചിത്രം:അറിയിപ്പ്). അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബൻ മികച്ച നടനായി. ദര്‍ശന രാജേന്ദ്രനാണ് മികച്ച നടി (ചിത്രം: ജയ ജയ ജയ ജയ ഹേ, പുരുഷപ്രേതം).
82 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിൻകാട് ജോസഫ്, എം.എഫ്. തോമസ്, എ. ചന്ദ്രശേഖര്‍, ഡോ.അരവിന്ദൻ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രൻ നായര്‍, പ്രഫ.വിശ്വമംഗലം സുന്ദരേശൻ, ബാലൻ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
സമഗ്രസംഭാവനകളെ മാനിച്ച് നല്കുന്ന ചലച്ചിത്ര രത്നം പുരസ്കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി.കുമാരന് നല്‍കും.
തെന്നിന്ത്യൻ സിനിമയിലും മലയാളത്തിലും 50 വര്‍ഷത്തിലധികമായി സിനിമയുടെ സകലമേഖലകളിലും നിറഞ്ഞു നില്ക്കുന്ന കമല്ഹാസന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.
അഭിനയ ജീവിതത്തില്‍ റൂബി ജൂബിലി തികയ്ക്കുന്ന നടൻ വിജയരാഘവൻ, രണ്ടുവട്ടം മികച്ച നടിക്കുള്ള ദേശീയ ബഹുമതി നേടിയ നടി ശോഭന, നടൻ, നര്ത്തകൻ, ശബ്ദകലാകാരൻ എന്നീ നിലകളിലെല്ലാം മുപ്പത്തെട്ടു വര്‍ഷത്തോളമായി സിനിമയില്‍ സജീവമായ വിനീത്, മലയാള സിനിമാ പോസ്റ്റര്‍ രൂപകല്പനയില് മാറ്റം കൊണ്ടുവന്ന തിരക്കഥാകൃത്തുകൂടിയായ ഗായത്രി അശോകൻ, സിനിമയ്ക്കു വേണ്ടി ജീവിതമുഴിഞ്ഞുവച്ച മുതിര്‍ന്ന നടൻ മോഹൻ ഡി. കുറിച്ചി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്കാരം ലഭിക്കും.
മികച്ച രണ്ടാമത്തെ ചിത്രം: വേട്ടപ്പട്ടികളും ഓട്ടക്കാരും (നിര്‍മാണം : പാരഡൈസ് മെര്‍ച്ചന്റസ് മോഷൻ പിക്ചര്‍ കമ്ബനി) മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: രാരിഷ് ജി. കുറുപ്പ് (വേട്ടപ്പട്ടികളും ഓട്ടക്കാരും) മികച്ച സഹനടൻ : തമ്ബി ആന്റണി (ചിത്രം ഹെഡ്മാസ്റ്റര്), അലൻസിയര്‍ (ചിത്രം: അപ്പൻ) മികച്ച സഹനടി : ഹന്ന റെജി കോശി (ചിത്രം: കൂമൻ) ഗാര്‍ഗ്ഗി അനന്തൻ (ചിത്രം: ഏകൻ അനേകൻ) മികച്ച ബാലതാരം: മാസ്റ്റര്‍ ആകാശാജ് (ചിത്രം: ഹെഡ്മാസ്റ്റര്), ബേബി ദേവനന്ദ (ചിത്രം മാളികപ്പുറം) മികച്ച കഥ: എം മുകുന്ദൻ (ചിത്രം: മഹാവീര്യര്‍) മികച്ച തിരക്കഥ : ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്, സണ്ണി ജോസഫ് (ചിത്രം ഭൂമിയുടെ ഉപ്പ്), ശ്രുതി ശരണ്യം (ചിത്രം: ബി 32-44 വരെ) മികച്ച ഗാനരചയിതാവ് : വിനായക് ശശികുമാര്‍ (ഇനി ഉത്തരം, മൈ നെയിം ഈസ് അഴകൻ, ദ ടീച്ചര്‍, കീടം) മികച്ച സംഗീത സംവിധാനം : കാവാലം ശ്രീകുമാര്‍, (ചിത്രം: ഹെഡ്മാസ്റ്റര്) മികച്ച പശ്ചാത്തല സംഗീതം : റോണി റാഫേല്‍ (ചിത്രം: ഹെഡ്മാസ്റ്റര്) മികച്ച പിന്നണി ഗായകൻ : കെ.എസ്. ഹരിശങ്കര്‍ (ഗാനം എന്തിനെന്റെ നെഞ്ചിനുള്ളിലെ.ചിത്രം: ആനന്ദം പരമാനന്ദം), എസ് രവിശങ്കര്‍ (ഗാനം: മഴയില്‍.ചിത്രം: മാടൻ) മികച്ച പിന്നണി ഗായിക : നിത്യ മാമ്മൻ (ഗാനം: ആയിരത്തിരി.., ചിത്രം ഹെഡ്മാസ്റ്റര്) മികച്ച ഛായാഗ്രാഹകൻ : ഏബ്രഹാം ജോസഫ് (ചിത്രം: കുമാരി) മികച്ച ചിത്രസന്നിവേശകൻ : ശ്രീജിത്ത് സാരംഗ് (ചിത്രം: ജന ഗണ മന) മികച്ച ശബ്ദലേഖകൻ: വിഷ്ണു ഗോവിന്ദ്, അനന്തകൃഷ്ണൻ ജെ,ശ്രീശങ്കര്‍ (ചിത്രം: മലയൻകുഞ്ഞ്) മികച്ച കലാസംവിധായകൻ : ജ്യോതിഷ് ശങ്കര്‍ (ചിത്രം: അറിയിപ്പ്, മലയൻകുഞ്ഞ്) മികച്ച മേക്കപ്പ്മാൻ : അമല്‍ ചന്ദ്രൻ (ചിത്രം : കുമാരി) മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ (ചിത്രം: പത്തൊമ്ബതാം നൂറ്റാണ്ട്) മികച്ച ജനപ്രിയ ചിത്രം: ന്നാ താൻ കേസ് കൊട് (സംവിധാനം: രതീഷ് ബാലകൃഷ്ണൻ പൊതുവാള്), മാളികപ്പുറം (സംവിധാനം: വിഷ്ണു ശശിശങ്കര്‍) മികച്ച ബാലചിത്രം: ഫൈവ് സീഡ്സ് (സംവിധാനം:അശ്വിൻ പി എസ്), സ്റ്റാൻഡേഡ് ഫൈവ് ബി (സംവിധാനം പി.എം വിനോദ് ലാല്‍) മികച്ച ദേശീയോദ്ഗ്രഥന ചിത്രം: സൗദി വെള്ളക്ക (സംവിധാനം തരുണ്‍ മുര്‍ത്തി) മികച്ച ജീവചരിത്ര സിനിമ : ആയിഷ (സംവിധാനം : ആമിര്‍ പള്ളിക്കല്‍) മികച്ച ചരിത്ര സിനിമ : പത്തൊമ്ബതാം നൂറ്റാണ്ട് (സംവിധാനം വിനയൻ) മികച്ച പരിസ്ഥിതി ചിത്രം : വെള്ളരിക്കാപ്പട്ടണം (സംവിധാനം മനീഷ് കുറുപ്പ്)അക്കുവിന്റെ പടച്ചോൻ (സംവിധാനം മുരുകൻ മേലേരി) മികച്ച നവാഗത പ്രതിഭകള്‍ : സംവിധാനം : അനില്‍ദേവ് (ചിത്രം: ഉറ്റവര്‍), ഇന്ദു വി എസ് (ചിത്രം 19 1 എ) അഭിനയം: അഡ്വ ഷുക്കൂര്‍, പി.പി. കുഞ്ഞികൃഷ്ണൻ (ചിത്രം: ന്നാ താൻ കേസ് കൊട്), രഞ്ജിത് സജീവ് (ചിത്രം: മൈക്ക്),ആഷിഖ അശോകൻ (മിസിങ് ഗേള്‍) സ്പെഷ്യല്‍ ജൂറി അവാര്‍ഡ്: മോണ തവില്‍ (ആയിഷയിലെ മമ്മയെ അവതരിപ്പിച്ച വിദേശ നടി) പ്രത്യേക ജൂറി പുരസ്കാരം സംവിധാനം: ചിദംബര പളനിയപ്പൻ (ചിത്രം ഏകൻ അനേകൻ), രോമാഞ്ചം (സംവിധാനം: ജിതു മാധവൻ), തൂലിക (സംവിധാനം റോയി മണപ്പള്ളില്‍), നിപ്പ (സംവിധാനം: ബെന്നി ആശംസ), ഇൻ ദ് റെയ്ൻ (സംവിധാനം: ആദി ബാലകൃഷ്ണൻ) അഭിനയം : ഹരിശ്രീ അശോകൻ (ചിത്രം അന്ദ്രു ദ് മാൻ), എം.എ.നിഷാദ് (ചിത്രം ഭാരത് സര്‍ക്കസ്), ലുക്മാൻ അവറാൻ (ചിത്രം സൗദി വെള്ളക്ക), ബേസില്‍ ജോസഫ് (ചിത്രം: ജയ ജയ ജയ ജയ ഹേ), നിത്യ മേനൻ (ചിത്രം:19 1 ഏ), ഷൈൻ ടോം ചാക്കോ (തല്ലുമാല, കുമാരി, ഭാരത സര്‍ക്കസ്), സോമു മാത്യു (ചിത്രം: നൊമ്ബരക്കൂട്), ടോണി സിജിമോൻ (ചിത്രം : വെള്ളരിക്കാപ്പട്ടണം) സാമൂഹികപ്രസക്തിയുള്ള ചിത്രം: ചതി (സംവിധാനം ശരത്ചന്ദ്രൻ വയനാട്),കായ്പോള (സംവിധാനം: കെ.ജി ഷൈജു), ചെക്കൻ (സംവിധാനം:ഷാഫി എപ്പിക്കാട്) ഒരു ദക്ഷിണേന്ത്യൻ ഭാഷാ സിനിമയ്ക്കു കൂടി വര്‍ഷം തോറും അവാര്‍ഡ് നല്കാൻ ക്രിട്ടിക്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ 2022ലെ മികച്ച അന്യഭാഷാ ചിത്രമായി ലെയ്ക പ്രൊഡക്ഷൻസ് നിര്‍മിച്ച് ഗോകുലം മൂവീസ് വിതരണം ചെയ്ത മണിരത്നത്തിന്റെ പൊന്നിയിൻ സെല്വൻ -1 തിരഞ്ഞെടുക്കപ്പെട്ടു.