മിന്നലില്‍ യുവാവിന് പരിക്ക്; വീട് ഭാഗികമായി തകര്‍ന്നു

May 23, 2023
21
Views

ഇടിമിന്നലില്‍ യുവാവിന് പരിക്കേറ്റു.

ചെറുതോണി: ഇടിമിന്നലില്‍ യുവാവിന് പരിക്കേറ്റു. വീട് ഭാഗികമായി തകര്‍ന്നു. ഉപ്പുതോട് പുത്തൻവീട്ടില്‍ അനീഷ് തങ്കച്ചനാണ് പരിക്കേറ്റത്.

ഇയാള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഞായറാഴ്ച സന്ധ്യക്ക് പ്രദേശത്ത് ശക്തമായ ഇടിമിന്നലും മഴയുമുണ്ടായിരുന്നു. ഈ സമയം വീട്ടിലെ അടുക്കളയിലായിരുന്ന അനീഷിന് മിന്നല്‍ ഏല്‍ക്കുകയായിരുന്നു. അടുക്കളയിലെ സ്ലാബ് പൊട്ടിത്തെറിച്ച ചീളുകള്‍ ദേഹത്ത് വീണാണ് പരിക്കേറ്റത്.

മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടിത്തകര്‍ന്നു. വയറിങ്ങും സ്വിച് ബോര്‍ഡും നശിച്ചു. വൈദ്യുതി ഉപകരണങ്ങള്‍ കേടായി. ഈ സമയം വീട്ടിലുണ്ടായിരുന്ന അര്‍ബുദ ബാധിതനായ പിതാവും മാതാവും ഭാര്യയും രണ്ട് കുട്ടികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *