നിയമസഭാ തിരഞ്ഞെടുപ്പ്:ഉത്തര്‍പ്രദേശിലേക്ക് കോടികള്‍ ഒഴുക്കി കേന്ദ്രം; 339 കോടിയ്ക്ക് പിന്നാലെ 870 കോടി കൂടി

December 23, 2021
149
Views

ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഉത്തര്‍പ്രദേശില്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ വന്‍ സഹായവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തിന് വിവിധ ഫണ്ടുകളാണ് തിരക്കുപിടിച്ച് അനുവദിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ന് വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിടുന്നത് 870 കോടി രൂപയുടെ പ്രൊജക്റ്റുകള്‍ക്കാണ്. ഡിസംബര്‍ ആദ്യം 339 കോടി രൂപയുടെ ക്ഷേത്ര പദ്ധതികളാണ് മോഡി യുപിയില്‍ ഉദ്ഘാടനം ചെയ്തിരുന്നു.

വാരണാസിയില്‍ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ആദ്യ ഘട്ടം മോഡി ഉദ്ഘാടനം ചെയ്തിരുന്നു. മോഡിയുടെ നിയോജക മണ്ഡലമായ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗാ ഘട്ടിനെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ആദ്യ ഘട്ടത്തില്‍ 23 കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

നേരത്തെ, 2018 മുതല്‍ ഉത്തര്‍പ്രദേശില്‍ 60,000 കോടിയിലധികം രൂപയുടെ ഹൈവേ പദ്ധതികള്‍ കേന്ദ്രം പരിഗണിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതില്‍ പകുതിയോളം തുകയുടെ പ്രൊപ്പോസലുകള്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന 2020-21 സാമ്പത്തിക വര്‍ഷം മാത്രമാണ് പരിഗണിച്ചത്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യാഴാഴ്ച പാര്‍ലമെന്റിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.2020 മുതല്‍ പ്രൊപ്പോസലുകളുടെയും അത് അംഗീകരിച്ചു നല്‍കുന്നതിന്റെയും വേഗത കൂട്ടിയെന്നും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ സാമ്പത്തിക വര്‍ഷത്തില്‍ (202122) 28,700 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡാറ്റ കാണിക്കുന്നു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *