നീങ്ങുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണു; മലയാളി സിഐഎസ്എഫ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

December 23, 2021
129
Views

തിരുവനന്തപുരം: ട്രെയിനിൽ നിന്ന് വീണ് സിഐഎസ്എഫ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. എറണാകുളം ചെറായി സ്വദേശിയായ അജേഷാണ് മരിച്ചത്. 36 വയസായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 6.30നായിരുന്നു സംഭവം. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കളെ യാത്ര അയക്കാൻ എത്തിയതായിരുന്നു അജേഷ്.

ബാഗുകളും മറ്റ് ലഗേജുകളും കയറ്റിയ ശേഷം ട്രയിനിൽ നിന്ന് പുറത്തിറങ്ങാനാണ് അജേഷ് ശ്രമിച്ചത്. എന്നാൽ അപ്പോഴേക്കും ട്രയിൻ നീങ്ങി തുടങ്ങിയിരുന്നു. ഇതോടെ പ്ലാറ്റ്‌ഫോമിനും ട്രയിനിനുമിടയിൽ അജേഷ് വീണു.

ഗുരുതരമായി പരിക്കേറ്റ അജേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുമ്പ വി.എസ്.എസ്.സിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു അജേഷ്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *