ജില്ലയില്‍ വിവിധ സൈബർ തട്ടിപ്പ് കേസുകളിലായി പരാതികാർക്ക് ലക്ഷങ്ങള്‍ നഷ്ടമായി.
കണ്ണൂർ: ജില്ലയില്‍ വിവിധ സൈബർ തട്ടിപ്പ് കേസുകളിലായി പരാതികാർക്ക് ലക്ഷങ്ങള്‍ നഷ്ടമായി. ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോമില്‍ പണം നിക്ഷേപിക്കാൻ താല്‍പര്യം പ്രകടിപ്പിച്ച ന്യൂമാഹി സ്വദേശിയുടെ 32.05 ലക്ഷം രൂപയാണ് നഷ്ടമായത്.
പരാതിക്കാരൻ ആദിത്യ ബിർള ക്യാപിറ്റല്‍ ഷെയറിന്‍റെ വ്യാജ വെബ്സൈറ്റ് സന്ദർശിക്കുകയും കസ്റ്റമർ കെയർ നമ്ബറില്‍ ബന്ധപ്പെടുകയും അവരുടെ ഉപദേശപ്രകാരം വിവിധ ഇടപാടുകളിലായി പണം അയച്ച് നല്‍കുകയും ചെയ്തു. ഇതോടെയാണ് പണം നഷ്ടമായത്. എസ്ബിഐ ക്രെഡിറ്റ് കാർഡിന്‍റെ പരിധി വർധിപ്പിക്കുന്നതിനായി കാർഡ് വിശദാംശങ്ങളും ഒടിപിയും നല്‍കിയ ന്യൂമാഹി സ്വദേശിക്ക് 89,142 രൂപ നഷ്ടമായി. ഇന്ത്യാ മാർട്ട് പ്ലാറ്റ്ഫോമില്‍ സാധനം വാങ്ങാൻ താല്‍പര്യം പ്രകടിപ്പിച്ചയാള്‍ക്ക് നഷ്ടമായത് 1.43 ലക്ഷം രൂപയാണ്.