ഉഷ്ണ മേഖലാ ചുഴലിക്കാറ്റായ ‘ ഹിലരി’യുടെ പശ്ചാത്തലത്തില്‍ യു.എസിലെ തെക്കൻ കാലിഫോര്‍ണിയയില്‍ ജാഗ്രതാ നിര്‍ദ്ദേശം.
വാഷിംഗ്ടണ്‍ : ഉഷ്ണ മേഖലാ ചുഴലിക്കാറ്റായ ‘ ഹിലരി’യുടെ പശ്ചാത്തലത്തില്‍ യു.എസിലെ തെക്കൻ കാലിഫോര്‍ണിയയില്‍ ജാഗ്രതാ നിര്‍ദ്ദേശം.
കാറ്റഗറി ഒന്നിലേക്ക് ശക്തി ക്ഷയിച്ചെങ്കിലും ഹിലരിയുടെ പ്രഭാവം മേഖലയില്‍ കനത്ത മഴയ്ക്കും കാറ്റിനും വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്. ഹിലരി നിലംതൊടുന്നതോടെ നെവേഡ, അരിസോണ, ഐഡാഹോ, ഒറിഗണ്‍ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്നലെ സാൻഡിയാഗോയ്ക്ക് 220 മൈല്‍ അകലെ തെക്ക് കിഴക്കായി, മെക്സിക്കോയിലെ ബാജാ കാലിഫോര്‍ണിയയുടെ പടിഞ്ഞാറൻ തീരത്തിലൂടെ സഞ്ചരിച്ച ഹിലരിയുടെ വേഗത മണിക്കൂറില്‍ 70 മൈലായി കുറഞ്ഞിരുന്നു.