പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇന്ധന വില കുറച്ചു യുഎഇ സര്‍ക്കാര്‍

January 1, 2024
43
Views

പുതുവത്സരത്തിന് മുന്നോടിയായി പെട്രോള്‍ ഡിസല്‍ വിലകള്‍ കുറച്ച്‌ യുഎഇ സര്‍ക്കാര്‍.

അബുദാബി: പുതുവത്സരത്തിന് മുന്നോടിയായി പെട്രോള്‍ ഡിസല്‍ വിലകള്‍ കുറച്ച്‌ യുഎഇ സര്‍ക്കാര്‍. പെട്രോള്‍ ലിറ്ററിന് 14 ഫില്‍സും ഡീസല്‍ ലിറ്ററിന് 19 ഫില്‍സുമാണ് കുറച്ചത്.

പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രിയോടുകൂടി പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.

ഇതോടെ സൂപ്പര്‍ പെട്രോളിന്‍റെ വില 2.96 ദിര്‍ഹത്തില്‍ നിന്ന് 2.82 ദിര്‍ഹമായി കുറഞ്ഞു. 2.71 ദിര്‍ഹമാണ് സ്പെഷ്യല്‍ പെട്രോളിന്‍റെ പുതിയ നിരക്ക്. ഇപ്ലസ് പെട്രോള്‍ ലിറ്ററിന് 2.64 ദിര്‍ഹവും ഡീസലിന് 3 ദിര്‍ഹവുമാണ് പുതിയ നിരക്ക്.

ജനുവരി മാസത്തിലേക്കുള്ള ഇന്ധന വിലയിലാണ് കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം മാസമാണ് ആഭ്യന്തരവിപണിയില്‍ യുഎഇ ഇന്ധന വില കുറക്കുന്നത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *