റോട്ട്‌വീലര്‍, ബുള്‍ഡോഗ്,പിറ്റ്ബുള്‍ തുടങ്ങിയവയുടെ ഇറക്കുമതിയും വില്‍പ്പനയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

March 13, 2024
0
Views

റോട്ട്‌വീലർ, അമേരിക്കൻ ബുള്‍ഡോഗ്, പിറ്റ്ബുള്‍ ടെറിയർ തുടങ്ങി ഇരുപതില്‍ അധികം നായകളുടെ ഇറക്കുമതിയും വില്‍പ്പനയും കേന്ദ്ര സർക്കാർ നിരോധിച്ചു.

ന്യൂഡല്‍ഹി: റോട്ട്‌വീലർ, അമേരിക്കൻ ബുള്‍ഡോഗ്, പിറ്റ്ബുള്‍ ടെറിയർ തുടങ്ങി ഇരുപതില്‍ അധികം നായകളുടെ ഇറക്കുമതിയും വില്‍പ്പനയും കേന്ദ്ര സർക്കാർ നിരോധിച്ചു.

അപകടകാരികളായ നായകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ലൈെസൻസ് നല്‍കരുതെന്ന് നിർദേശിച്ച്‌ കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഇത്തരം നായകള്‍ മനുഷ്യ ജീവന് അപകടകാരികള്‍ ആണെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി. അപകടകാരികള്‍ ആയ നായകളെ നിരോധിക്കണം എന്ന ആവശ്യത്തില്‍ തീരുമാനം എടുക്കാൻ നേരത്തെ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലീഗല്‍ അറ്റോർണിസ് ആൻഡ് ബാരിസ്റ്റർ ലോ ഫേം ആണ് നായകളുടെ നിരോധനവും, ഇതുവരെ ഇവർക്ക് അനുവദിച്ച ലൈസൻസുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

പിറ്റ്ബുള്‍ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലിറോ, ഡോഗോ അർജൻ്റീനോ, അമേരിക്കൻ ബുള്‍ഡോഗ്, ബോസ്ബോല്‍, കംഗല്‍, സെൻട്രല്‍ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോണ്‍ജാക്ക്, സാർപ്ലാനിനാക്, ജാപ്പനീസ് ടോസ , മാസ്ടിഫ്സ്, റോട്ട്‌വീലർ, ടെറിയർ, റൊഡേഷ്യൻ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്കോ ഗ്വാർ, കെയ്ൻ കോർസോ എന്നിവയും ബാൻഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളുടെയും ഇറക്കുമതിയും വില്പനയുമാണ് വിലക്കിയത്. ഇവയുടെ ക്രോസ് ബ്രീഡുകളെയും വിലക്കിയിട്ടുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *