റിലീസ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മാത്രം റിവ്യു; വ്‌ലോഗര്‍മാരെ നിയന്ത്രിക്കാന്‍ നീക്കം

March 13, 2024
0
Views

സിനിമ റിവ്യു ചെയ്യുന്ന വ്‌ലോഗര്‍മാര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു.

സിനിമ റിവ്യു ചെയ്യുന്ന വ്‌ലോഗര്‍മാര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു. സിനിമ പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷം മാത്രമേ വ്‌ലോഗര്‍മാര്‍ റിവ്യു ചെയ്യാവൂ എന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിനിമയുടെ കഥ മുഴുവന്‍ പറയുന്ന തരത്തിലുള്ള റിവ്യു ഒഴിവാക്കുക, റിവ്യു ചെയ്യുന്നതിനിടയില്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാതിരിക്കുക എന്നിങ്ങനെ പത്ത് നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറിയായ അഡ്വ. ശ്യാം പത്മന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പുറപ്പെടുവിക്കണമെന്നാണ് അമിക്കസ് ക്യൂറി പറയുന്നത്. ചില സിനിമകളെ മനപൂര്‍വം നെഗറ്റീവ് റിവ്യു നല്‍കി തകര്‍ക്കുന്നു, വ്യക്തിഹത്യ ചെയ്യുന്നു തുടങ്ങിയ ആരോപണമുയര്‍ത്തി ‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകന്‍ മുബീന്‍ റഹ്മാന്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് വിഷയത്തെ കുറിച്ച്‌ പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *