ഇന്ന് 18 തികയുമ്ബോഴേക്കും ലൈസൻസ് എടുക്കാൻ നോക്കി നില്‍ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
ഇന്ന് 18 തികയുമ്ബോഴേക്കും ലൈസൻസ് എടുക്കാൻ നോക്കി നില്‍ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എങ്ങനേയും എത്രയും പെട്ടെന്ന് ലൈസൻസ് എടുക്കുക വണ്ടിയില്‍ സ്വതന്ത്രമായി കറങ്ങുക എന്നതാണ് സകൂളില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ് ഇറങ്ങുന്ന ഭൂരിഭാഗം പേരുടേയും ലക്ഷം.
കാര്യം നല്ലത് തന്നെ, വണ്ടി ഓടിക്കാൻ അറിയുന്നതും ലൈസൻസും ആവശ്യമായ കാര്യങ്ങള്‍ തന്നെയാണ്.
എന്നാല്‍ ചൂടപ്പം പോലെ ഡ്രൈവിംഗ് ലൈസൻസ് നല്‍കുന്ന പരിപാടിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനുള്ള ഒരുക്കത്തിലാണ് ഗതാഗത മന്ത്രിയും അധികൃതരും. സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നു എന്ന് മന്ത്രി കെ ബി ഗണേഷ്കുമാര്‍ വ്യക്തമാക്കി. തല്‍ഫലമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ കര്‍ശനമാക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു
ഒട്ടും താമസിയാതെ തന്നെ ഈ ആഴ്ച്ച മുതല്‍ ഇത് നടപ്പിലാക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. നിലവില്‍ ഡ്രൈവിംഗ് ലൈസൻസുള്ള പലര്‍ക്കും വാഹനം റോഡില്‍ ഇറക്കി മുന്നോട്ട് ഓടിച്ചു പോവുക എന്നല്ലാതെ വൃത്തിയായി ഒന്നു പാര്‍ക്ക് ചെയ്യാനോ റോഡിലുള്ള മറ്റ് ഡ്രൈവര്‍മാരെ കൂടെ പരിഗണിച്ച് വാഹനങ്ങള്‍ ഉപയോഗിക്കാനോ അറിയാത്ത ഒരു സാഹചര്യമാണ്.
ഇതുപോലുള്ളവ അനുവദിക്കാനാവില്ല എന്ന് അദ്ദേഹം അറിയിച്ചു. ഇങ്ങനെ ലൈസൻസുമായി ഇറങ്ങുന്നവര്‍ മറ്റുള്ളവര്‍ക്ക് ഒരു വലിയ ബുദ്ധിമുട്ടായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കൂടാതെ ദിനംപ്രതി 500 -ല്‍ പരം ലൈസൻസ് അടിച്ചു നല്‍കി ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാമോന്ന് സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന് ഒരു ഉദ്ദേശവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ കര്‍ഷനമായ ടെസ്റ്റുകള്‍ക്ക് ശേഷമായിരിക്കും ഇനി ലൈസൻസ് ഇഷ്യൂ ചെയ്യുന്നത്.
ഹൈവേയില്‍ ഇന്നയിടത്ത് അപകടം, റോഡ് അപകടത്തില്‍ ഇത്ര പേര്‍ മരണപ്പെട്ടു, അപകടമുണ്ടാക്കിയ ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു തുടങ്ങിയ ഒട്ടനവധി വാര്‍ത്തകള്‍ ദൈനംദിനം നാം കേള്‍ക്കാറുള്ളതാണ്, റോഡില്‍ നമുക്ക് മാത്രമാണ് വേഗം എത്തേണ്ടത് എന്നുള്ള ചിന്താഗതിയും കൃത്തമായ ഒരു ഡ്രൈവിംഗ് കള്‍ച്ചര്‍ ഇല്ലാത്തതാണ് ഇതിനു പിന്നിലെ പ്രധാന കാരണം.
ഒരു അപകടത്തില്‍ ലൈസൻസ് സസ്പെൻഡ് ചെയ്താലും ഈ കാലാവധി കഴിഞ്ഞ് പിന്നീട് ആ വ്യക്തി നിരത്തുകളിലേക്ക് ഇറങ്ങുമ്ബോഴും നിയമങ്ങള്‍ അപ്പാടെ പാലിക്കണം എന്നില്ല. അതിനാല്‍ തന്നെ ലൈസൻസ് എടുക്കുന്നതിന് മുമ്ബ് തന്നെ ചില കാര്യങ്ങളില്‍ കര്‍ശ്ശനമായ അവബോധം സൃഷ്ടിക്കണം. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന ഒരു വ്യക്തിയ്ക്ക് വൃത്തിയായി വാഹനം ഓടിക്കാൻ അറിഞ്ഞിരിക്കണം.