സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതല്‍ പുനരാരംഭിക്കും. പരിഷ്കാരങ്ങള്‍ക്കെതിരായ കടുത്ത നിലപാടില്‍ നിന്ന് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ പിന്മാറിയതോടെയാണിത്.
കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകള്‍ നിശ്ചലമായിരുന്നു. പുതുക്കിയ പരിഷ്കാരവുമായി മുന്നോട്ട് തന്നെയെന്ന് സര്‍ക്കാരും പരിഷ്കാരം അനുവദിക്കില്ലെന്ന് ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ യൂണിയനുകളും നിലപാട് എടുത്തതോടെയാണ് ട്രാക്കുകളില്‍ പ്രതിഷേധം ഉയര്‍ന്നത്.
ഗതാഗത വകുപ്പ് പരിഷ്കാരങ്ങളില്‍ ഇളവുകള്‍ നല്കാന് തയ്യാറാക്കി. ഇതോടെയാണ് താത്കാലികമായി സമരം അവസാനിപ്പിക്കാന്‍ സിഐടിയു അടക്കമുള്ള സംഘടനകള്‍ തീരുമാനിച്ചത്. പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി ഈ മാസം 23ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗണേഷ് കുമാറുമായി ചര്‍ച്ച നടത്തുന്നുണ്ട്.
ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ മറ്റ് പ്രശ്നങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചയാകും. ഇതിലും വഴങ്ങാന്‍ മന്ത്രി തയ്യാറായില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ഉള്‍പ്പെടെ പ്രതിഷേധം വ്യാപിപ്പിക്കാനാണ് സിഐടിയു തീരുമാനം.