ഡോ. വന്ദനാദാസ് വധക്കേസ്: പ്രതി സന്ദീപിനെ എട്ടിന് കോടതിയില്‍ ഹാജരാക്കും

May 5, 2024
39
Views

കൊല്ലം: ഡോ. വന്ദനാദാസ് വധക്കേസില്‍ തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ റിമാൻഡില്‍ കഴിയുന്ന പ്രതി സന്ദീപിനെ എട്ടിന് നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.

പ്രതിക്കെതിരേയുള്ള കുറ്റപത്രത്തില്‍ ശനിയാഴ്ച വാദം കേള്‍ക്കാൻ കൊല്ലം അഡീഷണല്‍ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ഉത്തരവായിരുന്നു.

സുപ്രീംകോടതിയില്‍ ജാമ്യഹർജി ഫയല്‍ ചെയ്തിട്ടുള്ളതിനാല്‍ കുറ്റപത്രത്തിന് മേലുള്ള വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഹർജി നല്‍കി. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യല്‍ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കല്‍ ഹർജിയെ ശക്തമായി എതിർക്കുകയും വാദത്തിന് പ്രോസിക്യൂഷൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.

സാക്ഷിവിസ്താരം താമസിപ്പിക്കുന്നതിനായാണ് ഇത്തരം ഹർജികളെന്നും കോടതിയില്‍ അറിയിച്ചു. തുടർന്നാണ് പ്രതിയെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. വന്ദനാദാസിന്റെ മാതാപിതാക്കളും ശനിയാഴ്ച കോടതിയില്‍ എത്തിയിരുന്നു. സംഭവം നടന്ന 2023 മേയ് 10-നുതന്നെ അറസ്റ്റിലായ പ്രതി സന്ദീപ് നിലവില്‍ റിമാൻഡില്‍ കഴിഞ്ഞുവരികയാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *