മരുന്നുകള്‍, മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ നിയന്ത്രണത്തിനും മേല്‍നോട്ടത്തിനുമായി യു.എ.ഇയില്‍ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്‍റ് നിലവില്‍വന്നു.
ദുബൈ: മരുന്നുകള്‍, മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ നിയന്ത്രണത്തിനും മേല്‍നോട്ടത്തിനുമായി യു.എ.ഇയില്‍ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്‍റ് നിലവില്‍വന്നു.
വിദേശ വാണിജ്യകാര്യ സഹമന്ത്രി ഡോ. സാനി അല്‍ സയൂദിയാണ് ചെയര്‍മാൻ. യു.എ.ഇയില്‍ ഇനി മുതല്‍ മരുന്നുകള്‍, മറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആരോഗ്യപരിരക്ഷാ ഉല്‍പന്നങ്ങള്‍, മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍, ഫുഡ് സപ്ലിമെന്‍റുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ബയോളജിക്സ് തുടങ്ങിയവയെല്ലാം എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ നിയന്ത്രണത്തിലായിരിക്കും.
ഈരംഗത്തെ ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ക്ക് ദേശീയതലത്തില്‍ സംവിധാനമൊരുക്കുന്ന ചുമതലയും ഡ്രഗ് എസ്റ്റാബ്ലിഷ്മെന്‍റിനാണ്. മരുന്ന് ഉല്‍പാദകര്‍, ഫാര്‍മസികള്‍, ഡ്രഗ് വെയര്‍ഹൗസുകള്‍, സ്റ്റോറുകള്‍, മാര്‍ക്കറ്റിങ് ഓഫിസുകള്‍, ബ്ലഡ് ബാങ്കുകള്‍, കോര്‍ഡ് ബ്ലഡ്, സ്റ്റെം സെല്‍ സ്റ്റോറേജുകള്‍ എന്നിവക്ക് ലൈസൻ നല്‍കുന്നതിനുള്ള അധികാരവും ഡ്രഗ് എസ്റ്റാബ്ലിഷ്മെന്‍റിനാകും. മരുന്നുകളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും അവരുടെ വാണിജ്യത്തിനും വിതരണത്തിനും അനുമതിനല്‍കാനുള്ള അധികാരവും ഈ സ്ഥാപനത്തിനായിരിക്കും. മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നത് മുതല്‍ അത് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത് വരെയുള്ള എല്ലാ ഘട്ടത്തിന്‍റെയും നിയന്ത്രണവും ഡ്രഗ് എസ്റ്റാബ്ലിഷ്മെന്‍റിനുണ്ട്. ഡോ. മഹ ബറക്കാത്താണ് എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ വൈസ് ചെയര്‍മാൻ.