സൂപ്പര്‍ താരം മാത്യുപെറിയുടെ മരണകാരണം അഞ്ജാതം

October 31, 2023
30
Views

പ്രശസ്ത നടൻ മാത്യു പെറിയെ കഴിഞ്ഞ ദിവസം ലോസ് ഏഞ്ചല്‍സിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

പ്രശസ്ത നടൻ മാത്യു പെറിയെ കഴിഞ്ഞ ദിവസം ലോസ് ഏഞ്ചല്‍സിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മാത്യു പെറിയുടെ മരണ കാരണം അജ്ഞാതമായി തുടരുകയാണ് ഇപ്പോഴും.

പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം ഫലങ്ങള്‍ അനിശ്ചിതത്വത്തിലാണ്, മരണത്തിന്റെ കൃത്യമായ കാരണവും രീതിയും നിര്‍ണ്ണയിക്കുന്നതിനുള്ള ടോക്സിക്കോളജി റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് അധികൃതര്‍. പരിശോധനകള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാൻ തയ്യാറാണെന്ന് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് അറിയിച്ചതായും വിവരമുണ്ട്.

54 കാരനായ മാത്യുവിനെ ബാത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടന്റെ അപ്രതീക്ഷിത വേര്‍പാട് വലിയ നടുക്കമാണ് ആരാധകരില്‍ സൃഷ്ടിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും കൂടുതല്‍ പരിശോധനകള്‍ ആവശ്യമായതനാല്‍ പുറത്ത് വിടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *