ജപ്പാൻ ഭൂകമ്ബം: മരണം 100 കടന്നു

January 7, 2024
30
Views

ജപ്പാനിലെ ഇഷിക്കാവ പ്രവിശ്യയില്‍ പുതുവര്‍ഷ ദിനത്തിലുണ്ടായ ഭൂകമ്ബത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി.

ടോക്കിയോ: ജപ്പാനിലെ ഇഷിക്കാവ പ്രവിശ്യയില്‍ പുതുവര്‍ഷ ദിനത്തിലുണ്ടായ ഭൂകമ്ബത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി.

കാണാതായ 242 പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. സുസു, വാജിമ നഗരങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടെയില്‍ ഇനിയും നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതുന്നു.

പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് ഇപ്പോഴും വൈദ്യുതിയും വെള്ളം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടില്ല. മേഖലയില്‍ മണ്ണിടിച്ചിലുകള്‍ മൂലം റോഡുകള്‍ തടസപ്പെട്ടതോടെ ഏതാനും പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇഷിക്കാവ പ്രവിശ്യയില്‍ പ്രാദേശിക സമയം കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമുണ്ടായത്. സുനാമി ഭീഷണി ഉയര്‍ന്നെങ്കിലും മുന്നറിയിപ്പ് തൊട്ടടുത്ത ദിവസം പിൻവലിച്ചിരുന്നു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *