ഡയറ്റ് കൺട്രോൾ ചെയ്യാൻ വിറ്റാമിന്‍ ഇ യിൽ ഉൾപ്പെട്ട ഭക്ഷണങ്ങൾ കഴിക്കൂ

February 14, 2022
287
Views

ശരീരത്തിന് എല്ലാ പോഷകങ്ങളും ആവശ്യമാണ്. അതിലൊന്നാണ് വിറ്റാമിന്‍ ഇ. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും ആരോഗ്യമുള്ള ചര്‍മ്മം, മുടി, പേശികള്‍ എന്നിവയ്ക്കും വിറ്റാമിന്‍ ഇ പ്രധാനപ്പെട്ടതാണ്. ബദാം, അവാക്കാഡോ, ഇലക്കറികള്‍, പീനട്ട് ബട്ടര്‍, മത്തങ്ങ തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ ഇയാല്‍ സമ്പുഷ്ടമാണ് ഈ ഭക്ഷണങ്ങള്‍.

ബദാം

അവാക്കാഡോ

ഇലക്കറികള്‍

പീനട്ട് ബട്ടര്‍

മത്തങ്ങ

കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിന്‍ ഇ, മികച്ച ആന്റി ഓക്സിഡന്റ് കൂടിയാണ്. ശരീരത്തിന് ദോഷമുണ്ടാക്കുന്ന കൊഴുപ്പിനെ ഇത് നീക്കുന്നു. വിറ്റാമിന്‍ ഇ തലയോട്ടിയിലെ മൈക്രോ സര്‍ക്കുലേഷനെ സഹായിക്കുകയും മുടിക്ക് പോഷണം നല്‍കുകയും അവയെ ആരോഗ്യകരവുമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

വിറ്റാമിന്‍ ഇ കുറഞ്ഞാല്‍ മുടികൊഴിച്ചില്‍, വരണ്ട ചര്‍മ്മം, കാഴ്ച കുറയുക, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. ആരോഗ്യകരമായ പ്രതിരോധശേഷി നിലനിര്‍ത്താന്‍ വിറ്റാമിന്‍ ഇ അത്യാവശ്യമാണ്. വിറ്റാമിന്‍ ഇയുടെ കുറവ് കണ്ണിന്റെ റെറ്റിനയെയും ബാധിക്കും. ഇത് കാഴ്ച പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

Article Categories:
Health · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *