ആരോഗ്യത്തിന് ക്യാരറ്റ് ജ്യൂസ്; 10 ഗുണങ്ങൾ അറിയാം

February 14, 2022
192
Views

ആരോഗ്യത്തിന് ജ്യൂസുകള്‍ നല്ലതാണെന്നാണ് പറയാറ്. നാം സാധാരണ പഴങ്ങളാണ്ജ്യൂസ്
രൂപത്തില്‍ കുടിയ്ക്കാറുള്ളത്. എന്നാല്‍ ഇതു പോലെ തന്നെ പച്ചക്കറികളും ജ്യൂസാക്കാന്‍
നല്ലതാണ്. ആരോഗ്യകരമായ പച്ചക്കറികളില്‍ ഒന്നാണ്ക്യാരറ്റ്. ഇത്
ജ്യൂസാക്കിയും അല്ലാതെയും ഏറെ നല്ലതു തന്നെയാണ്.

ക്യാരറ്റ്

ക്യാരറ്റ്ആരോഗ്യത്തിനും ചര്‍മ, മുടി സംരക്ഷണത്തിനുമെല്ലാം ഏറെ ഗുണകരമാണ്. ബീ റ്റാ
കരോട്ടിൻ, ല്യൂ ട്ടിൻ, സിയാക്സാന്തിൻ എന്ന്തുടങ്ങിയ പോഷക ഗുണങ്ങളുടെ സമ്പന്നമായ
ഉറവി ടമാണ്ക്യാരറ്റ്. വി റ്റാമിൻ എ, വി റ്റാമിൻ സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം എന്നിവ
ഉൾപ്പെടെയുള്ള അധിക പോഷകങ്ങളും അടങ്ങിയതാണ്ഈ ആരോഗ്യദായകമായ പച്ചക്കറി.
മികച്ച കാഴ്ചശഴ്ചക്തി, ആരോഗ്യമുള്ള ഹൃദയം, വായയുടെആരോഗ്യം, പ്രതിരോധശേഷി
വർദ്ധിപ്പിക്കൽ, തിളങ്ങുന്ന ചർമ്മം, തിളക്കമുള്ള മുടി എന്നിവ ക്യാരറ്റ്നല്‍കുന്ന ഗുണങ്ങളില്‍
ചിലതാണ്.

ക്യാരറ്റ്‌ ജ്യൂസിന്റെ 10 ഗുണങ്ങൾ

  1. ക്യാരറ്റ്‌ ജ്യൂസ് കുടിയ്ക്കുന്നത്‌ ദഹന പ്രക്രിയ കൂടുതൽ ഫലപ്രദമായി നടക്കാൻ സഹായിക്കുന്നു. ഇതിലെ നാരുകളുടെ സാന്നിധ്യമാണ്‌ അതിന്‌ കാരണം. ദിവസവും ക്യാരറ്റ്‌ ജ്യൂസ് ശീലമാക്കിയാൽ ദഹന സംബന്ധമായ ഒരു ബുദ്ധിമുട്ടും പിന്നെ ശല്യം ചെയ്യില്ല. കുടൽ സംബന്ധമായ എല്ലാ ആരോഗ്യ പ്രശ്നങ്ങളും പരിഹരിയ്ക്കാൻ ക്യാരറ്റ്‌ ജ്യൂസ് ശീലമാക്കുക.
  2. കരളിന്റെ ആരോഗ്യത്തിനും ക്യാരറ്റ്‌ ജ്യൂസ് അത്യുത്തമം തന്നെ. ഇതിലെ കാർബോഹൈഡ്രേറ്റ്സ്‌ കരളിലെ കൊഴുപ്പും പിത്തരസവും കുറച്ച്‌, ക്യാരറ്റിലെ ശരീരത്തിനാവശ്യമായ പോഷകങ്ങളെ ആഗിരണം ചെയ്ത ശേഷം ആവശ്യമില്ലാത്തവയേയും ശരീരത്തിന്‌ ദോഷകരമായി ബാധിയ്ക്കുന്ന വിഷാംശങ്ങളെയും പുറന്തള്ളാൻ സഹായിക്കുന്നു.
  3. കാരറ്റ്‌ മഗ്നീഷ്യം, ഫോസ്ഫറസ്‌, സിങ്ക്‌, മാംഗനീസ്‌, വൈറ്റമിൻ എ, സി, ഇ, കെ എന്നിവയാൽ സ്മ്പന്നമായത്‌ കൊണ്ട്‌ തന്നെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിയ്ക്കാൻ ഇത്‌ സഹായിക്കുന്നു. പനി, ജലദോഷം, ചുമ എന്നിവയിൽ നിന്നും എന്നേയ്ക്ക്കുമായി നിങ്ങൾ സംരക്ഷിക്കപ്പെടുന്നു.
  4. ക്യാരറ്റ് ജ്യൂസ് സ്ഥിരമായി കുടിയ്ക്കുന്നതിലൂടെ ആവശ്യത്തിന്‌ വൈറ്റമിൻ ഇ ശരീരത്തിൽ ദിവസവും എത്തുകയും അത്‌ ക്യാൻസാറിനെ ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്‌ ഘടകങ്ങൾ ക്യാൻസർ സെല്ലുകളുടെ വളർച്ചയെ തടയുന്നു. ക്യാൻസർ സെല്ലുകൾ നശിച്ചതിന്‌ ശേഷം വീണ്ടും വളരുന്നത്‌ തടയാനും ക്യാരറ്റിന് കഴിയും.
  5. കലോറി കുറവായ ഒരു ഭക്ഷ്യ വസ്തുവാണ്‌ ക്യാരറ്റ്‌. അതുകൊണ്ട്‌ തന്നെ ശരീരഭാരം കുറയ്ക്കുക എന്ന നിങ്ങളുടെ ലക്ഷ്യം എളുപ്പത്തിൽ കൈവരിയ്ക്കാൻ കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ വളരെ നാൾ തടികൂടാതെ ശരീരത്തെ സംരക്ഷിച്ച്‌ നിർത്തും. കുടലിൽ അടിഞ്ഞ്‌ കൂടുന്ന അഴുക്കുകളെ പുറന്തള്ളാനും സഹായിയ്ക്കുന്നു.
  6. ക്യാരറ്റ്‌ വൈറ്റമിൻ ‘എ’യാൽ സമ്പന്നമായതിനാൽ കാഴ്ച്‌ ശക്തിയും എല്ലുകളുടെ ആരോഗ്യവും സംരക്ഷിയ്ക്കാൻ ഇത്‌ സഹായിക്കുന്നു. ക്യാരറ്റ്‌ ജ്യൂസാക്കി കുടിയ്ക്കു ന്നതിലൂടെ അതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻസും മിനറൽസും എല്ലാം അൽപം പോലും നഷ്ടമാകാതെ നമ്മുടെ ശരീരത്തിന് ലഭ്യമാകുന്നു. എല്ലുകളുടെ തേയ്മാനം, നാശം എന്നിവ യിൽ നിന്നും കൂടാതെ നല്ല കാഴ്ച ശക്തിയും, കണ്ണുകൾക്ക്‌ നല്ല ആരോഗ്യവും പ്രദാനം ചെയ്യുന്നു ക്യാരറ്റ്‌.
  7. ഈ പ്രകൃതിദത്ത പാനീയം സന്ധികളിലെ വേദന കുറയ്ക്കുകയും ആർത്രൈറ്റിസ്‌‌ പോലു ള്ള അസുഖങ്ങളിൽ നിന്ന് മോചനവും നൽകുന്നു. ക്യാരറ്റിന്റെ ഇൻഫ്ല്മേറ്ററി ഗുണം ആണ് അതിന് ശരീരത്തെ സഹായിക്കുന്നത്‌.
  8. ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ഉർന്ന തോതിലുള്ള പൊട്ടാഷ്യം, കൊളസ്ട്രോൾ നിയന്ത്രിച്ച്‌ ഹൃദത്തെ ആരോഗ്യത്തോടെ സംരക്ഷിയ്ക്കുന്നു.
  9. ക്യാരറ്റ്‌ ജ്യൂസ്‌ കുടിക്കുന്നതിലൂടെ നിങ്ങളുടെ സൗന്ദര്യം പതിന്മടങ്ങ്‌ വർദ്ധിയ്ക്കുകയും, യൗവ്വനം ഏറെക്കാലം നിലനിൽക്കുകയും ചെയ്യുന്നു. കാരണം ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ എ യും സിയും മികച്ച ആന്റി ഓക്സിഡന്റുകളാണ്. ഇവ ശരീരത്തിലെ സെല്ലുക്കൾക്ക്‌ കേട്പാടുകൾ വരുത്തുകയും, പ്രായാധീക്യം വളരെ നേരത്തെ തന്നെ പ്രകടമാകുന്നതിനും കാരണമാകുന്ന ഫ്രീ റാഡിക്കിൾസ്സിനെ തടയാൻ ക്യാരറ്റിലെ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു.
  10. ഇന്നത്തെ തിരക്ക്‌ പിടിച്ച ജീവിതം കാരണം ഉണ്ടാകുന്ന അമിത പിരിമുറുക്കത്തെ നിയന്ത്രിച്ച്‌ നിങ്ങളെ കൂടുതൽ ഊർജ്ജസ്വലരാക്കാൻ ക്യാരറ്റ്‌ ജ്യൂസ്സിന് കഴിയുന്നു. ഒട്ടനവധി മിനറൽസും മറ്റ്‌ പോഷക ഘടകങ്ങളും അടങ്ങിയ ക്യാരറ്റ്‌ ശരീരത്തിനും മനസ്സിനും പുത്തൻ ഉണർവ്വ്‌ പകർന്ന് നൽകുന്നു.
Article Categories:
Health · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *