ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു.
ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു.
അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 നും ആന്ധ്രാപ്രദേശില്‍ മെയ് 13 നും നടക്കും.
ഒഡീഷ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 13, മെയ് 20, മെയ് 25, ജൂണ്‍ 1 തീയതികളില്‍ നാല് ഘട്ടങ്ങളിലായി നടക്കും.
ജൂണ്‍ 4ന് ഫലം പ്രഖ്യാപിക്കും.
ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പും നടക്കും.
ബിഹാർ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, തെലങ്കാന, ഹിമാചല്‍ പ്രദേശ്, കർണാടക എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
ഡല്‍ഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തില്‍ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞ കണക്കനുസരിച്ച് ഇന്ത്യയില്‍ 97 കോടി വോട്ടർമാരുണ്ട്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളില്‍ 1.5 കോടി ജീവനക്കാരും മൊത്തം 55 ലക്ഷം ഇലക്ഷൻ വോട്ടിംഗ് മെഷീനുകളും ഉപയോഗിക്കും.
97 കോടി വോട്ടർമാരില്‍ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും 48,000 ട്രാൻസ്ജെൻഡർമാരുമുണ്ട്.
1.8 കോടി ആദ്യ വോട്ടർമാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കുമാർ പറഞ്ഞു.
“ഞങ്ങളുടെ വോട്ടർ പട്ടികയില്‍ 85 വയസ്സിന് മുകളിലുള്ള 82 ലക്ഷം വോട്ടർമാരുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
11 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ സമാധാനപരവും അക്രമരഹിതവുമായിരുന്നുവെന്നും റീപോളുകള്‍ പൂജ്യത്തിനടുത്തായിരുന്നുവെന്നും കുമാർ പറഞ്ഞു. “ഞങ്ങള്‍ ഇത് കൂടുതല്‍ മെച്ചപ്പെടുത്തും,” അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ 17 പൊതുതെരഞ്ഞെടുപ്പുകള്‍ നടന്നു.
ഇതുവരെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ 400.
രാഷ്ട്രീയ പാർട്ടികള്‍ ഉത്തരവാദിത്തമുള്ള സോഷ്യല്‍ മീഡിയ പെരുമാറ്റം ഉറപ്പാക്കണം.
വ്യാജ വാർത്തകളുടെ ഉപജ്ഞാതാക്കളെ കർശനമായി നേരിടണം.
പ്രചാരണ വേളയില്‍ രാഷ്ട്രീയ പാർട്ടികള്‍ ഭിന്നശേഷിയുള്ളവരോട് ബഹുമാനത്തോടെ പെരുമാറണം.
കുട്ടികളെ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
ഇക്കാലത്ത് ശത്രുക്കള്‍ പലപ്പോഴും സുഹൃത്തുക്കളായതിനാല്‍ പിന്നീട് ഖേദിക്കുന്ന തരത്തില്‍ ഒരു എതിരാളിക്കെതിരെയും എന്തെങ്കിലും പറയരുത്.
മണിപ്പൂരിലെ ക്യാമ്ബുകളില്‍ താമസിക്കുന്ന വോട്ടർമാരെ അവരുടെ ക്യാമ്ബുകളില്‍ നിന്ന് വോട്ട് ചെയ്യാൻ അനുവദിക്കും.