മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 73.72 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 73.72 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 230 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായിട്ടായിരുന്നു പോളിംഗ്.
രണ്ടാം ഘട്ട വോട്ടെടുപ്പു നടന്ന ഛത്തീസ്ഗഡില്‍ 68.15 ശതമാനം പേര്‍ വോട്ട് ചെയ്തു. 70 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും അങ്ങിങ്ങ് അക്രമസംഭവങ്ങളുണ്ടായി. ഛത്തീസ്ഗഡില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് അകന്പടി പോയ ജവാൻ മാവോയിസ്റ്റ് സ്ഫോടനത്തില്‍ വീരമൃത്യു വരിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ സഹായി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു.